സ്പിരിച്വല്‍

ക്‌നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വീടൊരുക്കം 'വാഴ്‌വ്' നാളെ ബഥേല്‍ സെന്ററില്‍

ബര്‍മിംഗ്ഹാം: യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് വേണ്ടി സ്ഥാപിതമായ 15 ക്‌നാനായ മിഷനുകളുടെ നേതൃത്വത്തില്‍ നാളെ നടത്തപ്പെടുന്ന മൂന്നാമത് ക്‌നാനായ കുടുംബ സംഗമത്തിന് വാഴ്വ് -25 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയില്‍ ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്വ് 25 വാഴ്വിന് ഒരു വീട് എന്നുള്ളതും, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേകം ക്ലാസുകള്‍ പ്രാഗത്ഭ്യം നേടിയ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നത് ഈ വര്‍ഷത്തെ വാഴ്വിന്റെ പ്രത്യേകതയാണ്.

വാഴ്വ് എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പരി. കുര്‍ബാനയുടെ ആരാധനയോടെയും ആശീര്‍വാദത്തോടെയും രാവിലെ 9:45ന് പരിപാടികള്‍ ആരംഭിക്കും. 10.30 ന് മാര്‍ ജോസഫ് പണ്ടാരശേരീല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യുകെയിലെ ക്‌നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യുകെയിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍, ക്‌നാനായ സിംഫണി മേളം എന്നിവ വേദിയില്‍ അരങ്ങേറും. രാത്രി എട്ടു മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

യുകെയിലെ 15 ക്‌നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ക്‌നാനായ മിഷന്‍ കോഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ്, ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. യുകെയില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വാഴ്വ് - 25 ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും സുപരിചിതവും യുകെയുടെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതുമാണ് യുകെയുടെ മധ്യഭാഗത്ത് നിലകൊള്ളുന്ന ഈ സെന്ററിന്റെ വലിയ പ്രത്യേകത. കൂടാതെ അനേകായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സീറ്റിംഗ് സംവിധാനങ്ങളും വിശാലമായ കാര്‍ പാര്‍ക്കിങ്ങും ഇതിന്റെ മാറ്റ് കൂട്ടുന്നു.


വാഴ്വ് - 25 നു വേണ്ടി അഭിലാഷ് മൈലേപറമ്പില്‍ ജനറല്‍ കണ്‍വീനറായി വിവിധ കമ്മറ്റികള്‍ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. മികച്ച പബ്ലിസിറ്റി കമ്മറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്‌നാനായക്കാര്‍ വാഴ്വ് - 25 നെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ത്ഥന (Intercession & prayer) കമ്മറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും ചെയ്തു.


യുകെയിലെ ക്‌നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ വാഴ്വ് 25ന്റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സമ്പുഷ്ടമാണ്. ക്‌നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവാണ് ഈ വര്‍ഷം എത്തുന്നത് എന്നത് വാഴ്വ് 25 നെ പ്രൗഢഗംഭീരമാക്കും. കൂടാതെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.

തങ്ങളുടെ വിശ്വാസ പ്രഘോഷണ ദിനമായും ക്‌നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന വാഴ്വ് 25നെ യുകെയിലെ ക്‌നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഒരുമയുടെ ആഘോഷം, പൈതൃകത്തിന്റെ പുനഃപ്രഖ്യാപനം

തലമുറകളായി നാം കാത്തുസൂക്ഷിക്കുന്ന തനിമയാര്‍ന്ന പാരമ്പര്യങ്ങളും വിശ്വാസ ദാര്‍ഢ്യവും അടുത്ത തലമുറയുടെ സിരകളിലേക്ക് പകര്‍ന്നുനല്‍കാനുള്ള ഒരു വലിയ വിളനിലമായി 'വാഴ്‌വ് 2025' മാറും. ഇത് കേവലം ഒരു ഒത്തുചേരലല്ല, മറിച്ച് യുകെയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ഉജ്ജ്വലമായ പുനഃപ്രഖ്യാപനമാണ്. വിശ്വാസ പ്രഘോഷണങ്ങള്‍, ഹൃദയം കവരുന്ന കലാവിരുന്നുകള്‍, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്നിവ ഒത്തുചേര്‍ന്ന് ഈ ദിനം അവിസ്മരണീയമാക്കും.


കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചുനടപ്പെട്ടിട്ടും, തങ്ങളുടെ വിശ്വാസവും പൈതൃകവും ഒരു കെടാവിളക്കുപോലെ കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്നാനായ സമൂഹം, 'വാഴ്‌വ് 2025'-നെ നോക്കിക്കാണുന്നത് തങ്ങളുടെ കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്ന ഒരു അടയാളമായാണ്. ഇതിനോടകം തന്നെ നടന്നു കഴിഞ്ഞ സംഗമത്തിന്റെ ഔദ്യോഗികമായ കിക്ക് ഓഫ്, ഓരോ ക്നാനായ ഭവനത്തിലും വലിയ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്.

  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions