അസോസിയേഷന്‍

കൂദാശ നിഷേധം ആരോപിച്ചു 'വാഴ്വ്' നടക്കുന്ന ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കി വി. കൂദാശ നിഷേധിക്കുന്നെന്നു ആരോപിച്ചു നാളെ (ശനിയാഴ്ച) ബര്‍മിംഗ്ഹാമിലുള്ള ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന് മുന്നില്‍ ഒരു വിഭാഗം ക്നാനായ സമുദായാംഗങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക്കുന്നു. ഗ്രേറ്റ് നാളെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍, യുകെ യിലുള്ള 15 സിറോമലബാര്‍-ക്നാനായ മിഷനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വാഴ്വ് എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ രൂപതാ അദ്ധ്യക്ഷന്‍മാര്‍ എത്തുമ്പോള്‍ ശക്തമായ പ്രതിഷേധം അറിയിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗ്രേറ്റ്ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള സീറോ മലബാര്‍ എപ്പാര്‍ക്കിക്ക് എതിരെ നടക്കുന്ന ഈ പ്രതിഷേധം, പ്രാദേശിക ലാറ്റിന്‍ കത്തോലിക്ക പാരിഷുകളിലെ രേഖകള്‍ അംഗീകരിക്കാതെ, യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങള്‍ക്ക് വിശുദ്ധ കൂദാശകളിലേക്ക് പ്രവേശനം നിഷേധിക്കുകയാണെന്നാണ് ആരോപണം. ഈ പ്രവര്‍ത്തനങ്ങള്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്കും, കാനോന്‍ നിയമങ്ങള്‍ക്കും എതിരും, വിദേശത്ത് താമസിക്കുന്ന ക്നാനായ കത്തോലിക്കരും ലാറ്റിന്‍ പാരിഷുകളും തമ്മിലുള്ള ദീര്‍ഘകാല സഹവര്‍ത്തിത്വത്തെ നേരിട്ട് നിരസിക്കുന്നതാണെന്നു ഇവര്‍ പറയുന്നു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions