അസോസിയേഷന്‍

ആളാരവങ്ങളോടെ കാമാഖ്യാ സാരി- ശാസ്ത്ര മേള സ്വിന്‍ഡനില്‍ അരങ്ങേറി

സ്വിന്‍ഡന്‍ ആസ്ഥാനമാക്കിയുള്ള കാമാഖ്യാ സാരീസ് യുകെ സംഘടിപ്പിച്ച പരിപാടി ആളാരവങ്ങളോടെ അരങ്ങേറി. മേള സംഘടിപ്പിച്ചത് ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് സ്ത്രീശാക്തീകരണവും വിവിധമേഘലകളില്‍ തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിച്ച സ്ത്രീകളെ അനുമോദിക്കലും മുന്‍നിറുത്തി ബ്രിട്ടണിനിലെ നവ - എത്ത്‌നിക് വെയര്‍ സംരഭകര്‍ കൂടെയായ കാമാഖ്യാ സാരീസ് വിഭാവനം ചെയ്ത് സെപ്തംബര്‍ 27 ന് നടന്ന മേളയില്‍ യുകെയിലെ കലാ-ശാസ്ത്ര മേഘലകളില്‍ മികവ് തെളിയിച്ചവരും സംരഭകരുമായ പത്തോളം സ്ത്രീകളെ ആദരിച്ചു. സാരി വെറുമൊരു വസ്ത്രമെന്നതിനപ്പുറം ഒരു സാംസ്‌കാരിക ചിഹ്നമാന്നെന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കാമാഖ്യയുടെ ഉള്‍പ്പെടെ നിരവധി നവ - ഇന്ത്യന്‍ വസ്ത്ര സംരഭകരുടെ സ്റ്റാളുകള്‍ക്കും സാരിശാസ്ത്ര വേദിയായി. യുക്മ നാഷണല്‍ പ്രെസിഡന്റ് എബി സെബാസ്റ്റ്യന്‍, വില്‍റ്റ്ഷയര്‍ മുന്‍ ഹൈഷെരിഫ് പ്രദീപ് ഭരദ്വാജ്, യുക്മ - സപാക്ക് (സൗത്തേഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്ട് സെന്റര്‍) ഭാരവാഹി റെയ്‌മോള്‍ നിധീരി, സ്വിന്‍ഡനിലെ കൗണ്‍സിലര്‍മാരായ രവി വെങ്കടേഷ്, വീണ വെങ്കടേഷ്, സുരേഷ് ഗുട്ടപ്പൂര്‍, മാണിക്കത്ത് ഇവന്റ്‌സിന്റെ സ്രഷ്ടാവ് കമല്‍ മാണിക്കത്ത്, ജ്വാല- ക്രോയിഡണ്‍ അധ്യക്ഷ ശാരിക അമ്പിളി, യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ ഉപാഅധ്യക്ഷ ടെസി മാത്യു, സപാക്ക് ഭാരവാഹി ചാന്‍ ചിത്രോഡ, വില്‍റ്റ്ഷയര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ജിജി സജി, സെലിന്‍ വിനോദ് തുടങ്ങിയവര്‍ മേളയിലെ മുഖ്യാതിഥികളായി.

മലയാള സിനിമാ സംവിധായികയും കാമാഖ്യ സാരീസിന്റെ സംരംഭകയുമായ ശ്രുതി ശരണ്യമാണ് മേളയുടെ മുഖ്യസംഘാടക. നടിമാരായ രമ്യാ നമ്പീശന്‍, റെയ്‌ന രാധാകൃഷ്ണന്‍, അശ്വതി ബി. യുക്മ - സപാക് ഭാരവാഹി റെയ്‌മോള്‍ നിധീരി എന്നിവര്‍ ചേര്‍ന്ന ജ്യൂറിയായിരുന്നു പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അറിയപ്പെടുന്ന ആര്‍ക്കിടെക്ടും, സാമൂഹ്യപ്രവര്‍ത്തകയുമായ ഗായത്രി ശങ്കര്‍, ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡെപ്യൂട്ടി ഡിറക്ടറും പ്രമുഖ കഥക് നര്‍ത്തകിയുമായ ശിവാനി ശര്‍മ്മ, സ്വന്‍ഡിനിലെ കൗണ്‍സിലറും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാ ശ്രീ നുകാന, ബര്‍മിംഗ്ഹാമിലെ അറിയപ്പെടുന്ന സംരഭകയും, ഇഞ്ചി റെസ്റ്റോറന്റ് ഗ്രൂപ്പ്, ഫോക്കസ് ഡോമിസില്യറി കെയര്‍ എന്നിവയുടെ ഡിറക്ടറും, ആര്‍. ജെയും എഴുത്തുകാരിയുമായ മോനി ഷിജോ എന്നവരായിരുന്നു കാമാഖ്യ വിമന്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാര ജേതാക്കള്‍. സാരിയെ ഹൃദയത്തോട് ചേര്‍ത്തുടുത്ത് ചിത്രങ്ങളയച്ച മുപ്പതോളം പേരില്‍ നിന്ന് കാമാഖ്യ സാരിമ്യൂസ് വിജയികളായി ശാലിനി തിരുനിലത്തില്‍ (ടൈറ്റില്‍ ജയതാവ്), ബിറ്റു തോമസ് (ഒന്നാം റണ്ണര്‍ അപ്പ്), ഗായത്രി ഗോപി (രണ്ടാം റണ്ണര്‍ അപ്പ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കാമാഖ്യാ റീല്‍ ക്വീന്‍ കാമാഖ്യാ ബെസ്റ്റ് സാരി വുമണ്‍ എന്നിവയില്‍ ശില്‍പ ശ്രീധരനും കാമാഖ്യാ ബെസ്റ്റ് വുമണ്‍ വിത്ത് ആറ്റിറ്റിയൂഡ് ആയി സോനാ അമ്പിളിയും തിരഞ്ഞെടുക്കപ്പെട്ടു. കാമാഖ്യാ കിന്‍ഡ്രഡ് സ്പിരിറ്റ് പുരസ്‌ക്കാരത്തിന് സൂമൂഹ്യ- സാസ്‌കാരിക പ്രവര്‍ത്തകരായ ചേഞ്ചിംഗ് സ്വിറ്റ്‌സ്, സ്വദേശീ സഖീസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കാമാഖ്യയുടെ മികച്ച ഉപഭോക്താക്കളായി ഗീതാമൃത ചീദെല്ല, ഷെഫാലി പാണ്ഡെ എന്നിവരും ആദരിക്കപ്പെട്ടു. വെറും ഇന്ത്യന്‍ വസ്ത്ര സംരഭകര്‍ എന്നതിനപ്പുറം സാമൂഹ്യപ്രതിബദ്ധതയുടെയും സ്ത്രീശാക്തീകരണത്തിന്റെയും പ്രതീകമാണ് കാമാഖ്യയെന്ന് വിളിച്ചറിയിക്കുന്ന ആഘോഷമായിരുന്നു കാമാഖ്യ സാരിശാസ്ത്ര. ബാന്റ് മ്യൂസിക് മന്ത്രയുടെ ഹൃദയസ്പര്‍ശ്ശിയായ പ്രകടനത്തോടൊപ്പം സ്വിന്‍ഡനിലെയുള്‍പ്പെടെ ബ്രിട്ടന്റെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ കലാകാരികളുടെ കലാപരിപാടികളും മേളയുടെ ആകര്‍ഷണമായി. ടീം-കാമാഖ്യയുടെ പ്രതിനിധികളായ ഡോള്‍ജി പോള്‍, പൂര്‍ണ്ണിമ മേനോന്‍, പ്രിയ കിരണ്‍, സ്മിത നായര്‍, അനു ചന്ദ്ര, സൗമ്യ ജിനേഷ്, ക്രിസ്റ്റി അഭിലാഷ്, ബിന്ദു ജോയ്, ഗ്ലെയ്‌നല്‍ മരിയ എന്നിവരായിരുന്നു മേളയുടെ സംഘാടകര്‍.


ലൈഫ് ലൈന്‍ പ്രൊട്ടക്ട് , ട്യൂട്ടര്‍ വേവ്‌സ്, മല്ലു ഫാം ഫ്രെഷ്, എജി പ്രൊഡക്ഷന്‍സ്, തെക്കന്‍സ്, ബെറ്റര്‍ ഫ്രേം ഫൊട്ടോഗ്രഫി, സോണി-സ്വിന്‍ഡന്‍ സ്റ്റാഴ്‌സ്, ബാന്റ് മ്യൂസിക് മന്ത്ര എന്നിവരായിരുന്നു മേളയുടെ സ്‌പോണ്‍സേഴ്‌സ്.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions