സ്പിരിച്വല്‍

വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് മിഷന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) ആഘോഷിക്കും. രാവിലെ 10:30ന് സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ (CB22 3HJ) വെച്ച് വികാരി ഫാ. കുര്യാക്കോസ് തിരുവാലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം നേര്‍ച്ച വിളമ്പ്, അഗപ്പെ, കലാപരിപാടികള്‍ ഉണ്ടാകും.

ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരില്‍ ഒരാളും, കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നവംബര്‍ ഒന്നിന് ഉയര്‍ത്തുന്ന വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ നാമത്തില്‍ ഉള്ള സഭയുടെ ആദ്യ മിഷന്‍ ആണ് കേംബ്രിഡ്ജ് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷന്‍. ട്രസ്റ്റി പ്രദീപ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions