അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കാവനില്‍ ബെയിലിബ്രോയില്‍ താമസിക്കുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറയില്‍ ജോണ്‍സണ്‍ ജോയി(34)യാണ് മരണമടഞ്ഞത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോണ്‍സണ്‍ ജോയി.
രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ ജോണ്‍സണ്‍ ജോയിയുടെ ഭാര്യയും കുട്ടികളും കൂടി പ്രസവാവധിയില്‍ നാട്ടില്‍ പോയിരുന്നു. ഉച്ചയായിട്ടും എഴുന്നേക്കാതിരുന്നതിനാല്‍ വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ വാതില്‍ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. ജോണ്‍സന്റെ ജോയിയുടെ വേര്‍പാടില്‍ കൂട്ടുകാരും പ്രവാസി സമൂഹവും വലിയ ഞെട്ടലിലാണ്.
ഭാര്യ: പാച്ചിറ ഇടവക കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ്. രണ്ട് മക്കള്‍. സംസ്‌കാര വിവരങ്ങള്‍ പിന്നീട് .