നാട്ടുവാര്‍ത്തകള്‍

യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മുജാഹിദീന്‍ ആര്‍മിയുടെ നേതാവിനെ മലപ്പുറത്തു നിന്ന് അറസ്റ്റ് ചെയ്തു

സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് 'മുജാഹിദീന്‍ ആര്‍മി'യുടെ മുഖ്യസൂത്രധാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേരളത്തില്‍ നിന്ന് പിടികൂടി. മുജാഹിദീന്‍ ആര്‍മിയുടെ മുഖ്യസൂത്രധാരനും ഗ്രൂപ്പ് നേതാവുമായ മുഹമ്മദ് റാസ എന്നയാളെയാണ് മലപ്പുറത്ത് നിന്ന് എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ ഫത്തേപൂര്‍ ജില്ലക്കാരനാണ് റാസ. കേരളത്തില്‍ താമസിച്ചാണ് ഇയാള്‍ ഭീകര സംഘടനയെ നയിച്ചിരുന്നതെന്ന് യുപി എടിഎസ് പറയുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നുവെന്നും പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സ്വാധീനം ചെലുത്തി ഇന്ത്യയില്‍ നിന്ന് സമാന ചിന്താഗതിക്കാരായ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും എ.ടി.എസ് പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിവിധ സോഷ്യല്‍ മീഡിയ ആപ്പുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഓണ്‍ലൈനായി ഫണ്ട് ശേഖരിച്ചിരുന്നുവെന്നും ഏജന്‍സി പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈനായി ശേഖരിച്ച ഫണ്ട് റാസയുടെ അക്കൗണ്ടിലേക്ക് എത്തിച്ചു. ഈ പണം ഇന്ത്യന്‍ മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പദ്ധതിയിട്ടു. നേരത്തെ, ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇയാളുടെ മൂന്ന് കൂട്ടാളികളെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

റാസയെ ലഖ്നൗവിലേക്ക് കൊണ്ടുവരുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും ഭീകര ശൃംഖലയെയും അതിന്റെ കൂട്ടാളികളെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനും എ.ടി.എസ് ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടും. എ.ടി.എസ് നേരത്തെ അറസ്റ്റ് ചെയ്തവരില്‍ അക്മല്‍ റാസ, സഫീല്‍ സല്‍മാനി എന്ന അലി റാസ്വി, മുഹമ്മദ് തൗഫീഖ്, ഖാസിം അലി എന്നിവരും ഉള്‍പ്പെടുന്നു. ഇവരെല്ലാം യു.പി സ്വദേശികളാണെന്നും എ.ടി.എസ് നടത്തിയ റെയ്ഡുകളില്‍ വിവിധ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions