യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; അക്രമിയെ ലക്ഷ്യമിട്ട വെടിയുണ്ട ഇരയുടെ ജീവനെടുത്തു

യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ജിഹാദ് അല്‍ഷാമി (35) ആണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് ജിഹാദ് അല്‍ഷാമിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയിരുന്നു.

കൊലപ്പെട്ട മൂന്നുപേരില്‍ എഡ്രിയന്‍ ഡോള്‍ബി (53) മെല്‍വിന്‍ ക്രാവിറ്റ്‌സ് (65) എന്നിവരെ തിരിച്ചറിഞ്ഞു. പൊലീസ് അക്രമിയെ വെടിവയ്ക്കുന്നതിന് ഇടയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്‌സും ക്രപ്‌സലിലെ ജൂത സഭയിലെ അംഗങ്ങളായിരുന്നു. സിനഗോഗിന്റെ വാതിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന രണ്ട് പേരാണ് പോലീസിന്റെ വെടിയുണ്ടയ്ക്ക് ഇരകളായത്.

വ്യാഴാഴ്ച കൊല്ലപ്പെട്ട ഒരാളെ തങ്ങള്‍ വെടിവെച്ചതാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സമ്മതിച്ചു. ഭീകരാക്രമണ ഭീഷണി നേരിടുമ്പോള്‍ പോലീസ് നടപടിയില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്ക് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും.

അക്രമിയുടെ കൈയില്‍ കത്തി മാത്രമാണ് ഉണ്ടായിരുന്നതെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് വെടിയേറ്റത് പോലീസ് വെടിവെപ്പിലാണെന്നാണ് കരുതുന്നത്. സംഭവം ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് അന്വേഷിക്കും.

കൊലയാളി സംഭവത്തിന് മുന്‍പ് ബലാത്സംഗ കേസില്‍ പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതായാണ് വിവരം. 35-കാരന്‍ ജിഹാദ് അല്‍ ഷാമി ഈ വര്‍ഷം നടത്തിയ ലൈംഗിക അതിക്രമത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ അന്വേഷണം നേരിട്ട് വരികയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ ഇരിക്കവെയാണ് ഭീകരാക്രമണത്തിന് മുതിര്‍ന്നത്.

കടം കൊണ്ട് പൊറുതിമുട്ടിയ അല്‍ ഷാമിയുടെ വിവാഹബന്ധവും തകരാറിലായിരുന്നു. ആറ് മാസം മുന്‍പ് ഒരു വയസ്സുള്ള കുട്ടിയുമായി ഇയാളുടെ ഭാര്യ വീട് വിട്ടുപോയി. അയല്‍ക്കാരെ ഇയാള്‍ ബുദ്ധിമുട്ടിച്ചു വരുകയായിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions