യു.കെ.വാര്‍ത്തകള്‍

ആമി കൊടുങ്കാറ്റ് എത്തി; ആംബര്‍ ജാഗ്രതയ്‌ക്കൊപ്പം വെള്ളപ്പൊക്ക മുന്നറിയിപ്പും, ട്രെയിനുകള്‍ റദ്ദാക്കി

'ആമി' കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന് വ്യക്തമായതോടെ യാത്രക്കാര്‍ക്ക് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ബ്രിട്ടനില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള വിനാശകരമായ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ അലേര്‍ട്ടാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

യുകെയ്ക്ക് മുകളില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബര്‍, മഞ്ഞ ജാഗ്രതകള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച രാവിലെ 9 വരെയാണ് ഇതിന് പ്രാബല്യം. തിരമാലകള്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാം.

ശക്തമായ കൊടുങ്കാറ്റില്‍ വ്യാപകമായ പവര്‍കട്ട് നേരിടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞു. കൗണ്ടി ഡൊണെഗാലില്‍ കൊടുങ്കാറ്റിനിടെ ഗുരുതരമായി പരുക്കേറ്റ് ഒരു അയര്‍ലണ്ടുകാരന്‍ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ മൃതദേഹം ലെറ്റെര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമായതോടെ ബ്രിട്ടനിലെ യാത്രക്കാര്‍ ദുരിതത്തിലായി. നിരവധി ട്രെയിനുകളും, വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. സ്‌കോട്ട്‌ലണ്ടിലെ റെയില്‍വെ ട്രാക്കുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് തടസ്സങ്ങള്‍ നേരിടുന്നുണ്ട്. കൊടുങ്കാറ്റ് ഇപ്പോഴും വികാസം പ്രാപിച്ച് വരികയാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇതുമൂലം കൂടുതല്‍ ശക്തമായ കാറ്റും മഴയും തേടിയെത്തും. പ്രത്യേകിച്ച് നോര്‍ത്ത് പ്രദേശങ്ങളിലാണ് ഇത് ശക്തമാകുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions