യു.കെ.വാര്‍ത്തകള്‍

സോമര്‍സെറ്റിലെ ആശുപത്രിയില്‍ കുഞ്ഞിന്റെ കഴുത്തൊടിച്ച് കൊന്ന പിതാവിന് 20 വര്‍ഷം ജയില്‍

സ്‌പെഷ്യല്‍ ബേബി കെയര്‍ യൂണിറ്റില്‍ വെച്ച് മാസം തികയാത്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിനു ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ. 27-കാരനായ ഡാനിയല്‍ ഗണ്ടറാണ് 14 ദിവസം മാത്രം പ്രായമായ ബ്രെന്‍ഡണ്‍ സ്റ്റാഡോണിന് ഗുരുതര പരുക്കുകള്‍ ഏല്‍പ്പിച്ചത്. തല, കഴുത്ത്, കാല്‍, താടിയെല്ല് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പരുക്കുകള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5ന് സോമര്‍സെറ്റിലെ യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലായിരുന്നു ദാരുണ സംഭവം. തൊട്ടിലില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബ്രെന്‍ഡനെ ആശുപത്രി ജീവനക്കാര്‍ കണ്ടെത്തുമ്പോള്‍ പുലര്‍ച്ചെ 4 മണിയോടെ കുഞ്ഞിന്റെ ശരീരം തണുത്ത് പോയതായി അമ്മ 21-കാരി സോഫി സ്റ്റാഡണ്‍ നഴ്‌സുമാരെ അറിയിക്കുകയായിരുന്നു.

33-ാം ആഴ്ചയിലാണ് കുഞ്ഞ് പിറന്നത്. 1.83 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഒരു മണിക്കൂറിനുള്ളില്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഡോക്ടര്‍മാരും, നഴ്‌സുമാരും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിക്ക് പുറത്ത് പുകവലിക്കാന്‍ പോയി. ഏതാനും സമയത്തിന് ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ നടത്തിയ മൂന്നാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഗണ്ടര്‍ കൊലയാളിയാണെന്ന് ജൂറി വിധിച്ചു. സ്റ്റാഡനെ കൊലയ്ക്ക് വഴിയൊരുക്കിയ കേസില്‍ കുറ്റവിമുക്തമാക്കി. കുഞ്ഞിന്റെ ശരീരത്തില്‍ ഏറ്റ പരുക്കുകള്‍ അതീവ ഗുരുതരമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തലയിലും, കഴുത്തിലും, മുഖത്തും, കൈകാലുകളിലും മാരകമായി പരുക്കേല്‍പ്പിച്ചു. തലയോട്ടിയും, കഴുത്തും തകര്‍ന്ന നിലയിലായിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions