യു.കെ.വാര്‍ത്തകള്‍

ബുദ്ധമത വിശ്വാസിയായ വൃദ്ധനെ അടിച്ചു കൊന്ന സംഭവം; പെണ്‍കുട്ടികള്‍ക്ക് ജയില്‍ ശിക്ഷ

ബ്രിട്ടനിലെ തെരുവില്‍ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ക്രൂരത നടന്ന സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജയില്‍ ശിക്ഷ. മദ്യപിച്ച് ഒരു സംഘം പെണ്‍കുട്ടികള്‍ ചേര്‍ന്ന് തെരുവില്‍ അക്രമിച്ചപ്പോള്‍ ബുദ്ധമത വിശ്വാസിയായ 75 കാരനായ ഫെഡ്രി റിവേറോയ്ക്കാണ് ജീവന്‍ നഷ്ടമായത്. 14 ഉം 16 ഉം 17 ഉം വയസ്സുള്ളവരാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടികള്‍ സംഘമായി ഇദ്ദേഹത്തെ ചവിട്ടുകയും തള്ളി താഴെയിടുകയും ചെയ്തു.

താന്‍ എന്തു ചെയ്തിട്ടാണ് ഉപദ്രവിക്കുന്നതന്ന ചോദ്യത്തിന് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയില്ല. ബൊളിവിയന്‍ പൗരനായ വൃദ്ധന്‍ ദേഹം മുഴുവന്‍ ചോരയൊലിപ്പിച്ച് റോഡില്‍ ബോധം നഷ്ടമായി വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഐലിങ്ടണ്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. ആക്രമണ വീഡിയോ പെണ്‍കുട്ടികളില്‍ ഒരാള്‍ പകര്‍ത്തിയിരുന്നു. ഇവര്‍ വൃദ്ധനെതിരെ അശ്ലീല പദം ഉപയോഗിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഞെട്ടിക്കുന്ന കാര്യമാണ് നടന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പ്രായം കൂടുതല്‍ ഉള്ളവര്‍ക്ക് നാലു വര്‍ഷവും പ്രായം കുറഞ്ഞവരില്‍ മൂന്നരവര്‍ഷം, രണ്ടര വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. നിയമം പരിഗണിച്ച് പ്രതികളായ കുട്ടികളുടെ പേരു പുറത്തുവിട്ടിട്ടില്ല. ഈ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് റിവേറോയുടെ കുടുംബം പ്രതികരിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions