ബിസിനസ്‌

പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍


നവംബര്‍ 26ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആശങ്കയിലാണ് ഭവന വിപണി. ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്നാണ് വിലയിരുത്തല്‍.

ആഗസ്റ്റ് അവസാനത്തോടെ നികുതികള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ വീട് വാങ്ങാനെത്തിയ 20 ശതമാനം ആളുകളും പിന്‍വലിഞ്ഞതായി എസ്റ്റേറ്റ് ഏജന്റുമാര്‍ സമ്മതിക്കുന്നു. 500,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിച്ച് പകരം വാര്‍ഷിക നികുതി ഏര്‍പ്പെടുത്താന്‍ ചാന്‍സലര്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന.

കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകള്‍ക്കും, വീട് വിറ്റ് ലാഭം നേടുന്നവര്‍ക്കും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ വാടക കൈപ്പറ്റുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെ കൊണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് അടപ്പിക്കാനും റീവ്‌സ് തയ്യാറായേക്കും.

ഈ അഭ്യൂഹങ്ങളുടെ ഫലമായി 500,000 പൗണ്ടിന് മുകളില്‍ മൂല്യുള്ള വീടുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം നാല് ശതമാനം ഇടിവ് നേരിട്ടതായി സൂപ്ല പറയുന്നു. ക്രിസ്മസിന് മുന്‍പ് പുതിയ വീട് വാങ്ങാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിപണിയുടെ പ്രതീക്ഷിക്കുന്നത്.

  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  • അതിശയിപ്പിച്ച് യുകെ സമ്പദ് വ്യവസ്ഥ ജൂണ്‍ മാസത്തില്‍ 0.3% വളര്‍ച്ച നേടി
  • പ്രതികൂല സാഹചര്യത്തിലും രണ്ട് വര്‍ഷത്തിനിടെ താഴ്ന്ന നിരക്കിലേക്ക് പലിശ കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പ്രതികൂല സാഹചര്യം മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കും
  • ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പം 3.6%ല്‍; നികുതി വര്‍ധനവിന്റെ ഭീഷണി വീണ്ടും
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്ത് പ്രവാസികള്‍
  • വളര്‍ച്ച മന്ദഗതിയില്‍, തൊഴിലില്ലായ്മ കൂടി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions