യു.കെ.വാര്‍ത്തകള്‍

ആമി കൊടുങ്കാറ്റില്‍ വലഞ്ഞ് രാജ്യം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു ; ഒരു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി നിലച്ചു

മണിക്കൂറില്‍ 100 മൈല്‍ വേഗതയിലെത്തിയ ആമി കൊടുങ്കാറ്റ് യുകെയിലെ നിരവധി കെട്ടിടങ്ങളെ തകര്‍ത്തു. മരങ്ങള്‍ കടപുഴകി വീണപ്പോള്‍ കാര്‍ തകര്‍ന്നു. ഒരു ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.

ബെല്‍ഫാസ്റ്റില്‍ നടത്താനിരുന്ന മാന്‍ഫോര്‍ഡിന്റേതടക്കം നിരവധി പരിപാടികള്‍ പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്യുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. വിമാനം ഇറങ്ങുന്നതിനായി റണ്‍വേക്കരികില്‍ എത്തുന്നതിന്റെയും, കാറ്റില്‍ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. സ്‌കോട്ട്ലാന്‍ഡില്‍ 63,000 വീടുകളോളം ഇപ്പോഴും ഇരുട്ടിലാണ്. യുകെയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും ശക്തമായ എയ്മി കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലാസ്ഗോ, ബൂമിലോയില്‍ ആളൊഴിഞ്ഞ ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

സ്‌കോട്ട്ലാന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി ഒന്‍പതു മണിവരെ ഒരു ആംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. സ്‌കോട്ട്ലാന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ ഇംഗ്ലണ്ടിലും മുന്നറിയിപ്പുകള്‍ നിലവിലുണ്ടായിരുന്നു. അതിനിടെ പ്രതികൂല കാലാവസ്ഥ മൂലം സ്‌കോട്ട്ലാന്‍ഡില്‍ റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചതായി ട്രാഫിക് സ്‌കോട്ട്ലാന്‍ഡ് അറിയിച്ചു. നിരവധി പാലങ്ങള്‍ അടച്ചിടേണ്ടതായി വന്നു.

അതിനിടെ, വൈദ്യുതി വിതരണം തടസപ്പെട്ട 62,000 വീടുകളില്‍ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് അറിയിച്ചു.


  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions