യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീട് വില്‍പ്പന കുതിക്കും; വാങ്ങല്‍ പ്രക്രിയ ലാഭകരവും, വേഗത്തിലും, എളുപ്പത്തിലുമാകും

യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ തലയിലാക്കാനും ആലോചന തുടങ്ങിയിട്ടുണ്ട്.

വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്‌ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.

ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ ആലോചനയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കഴിഞ്ഞ മാസം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പുതിയ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.


ഒരു വീട് വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രോപ്പര്‍ട്ടി വില്‍ക്കുന്നവരും, എസ്റ്റേറ്റ് ഏജന്റുമാരും നിര്‍ബന്ധിതരാകും. ഈ മാറ്റങ്ങള്‍ വഴി വീടുകള്‍ അന്വേഷിച്ചുള്ള നടപ്പും, സര്‍വ്വെയും ചുരുക്കാന്‍ വാങ്ങലുകാര്‍ക്ക് സാധിക്കുകയും ചെയ്യും.

പ്രാഥമിക ഘട്ടത്തില്‍ തന്നെ ബൈന്‍ഡിംഗ് കോണ്‍ട്രാക്ടുകള്‍അവതരിപ്പിക്കും. ഇതുവഴി ഒരു വീടിന് ഓഫര്‍ ഉറപ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ തുകയ്ക്ക് മറ്റൊരാള്‍ വന്നാല്‍ അവര്‍ക്ക് വില്‍പ്പന മാറ്റിനല്‍കുന്ന പരിപാടിക്ക് അവസാനം കുറിയ്ക്കാനാണ് ശ്രമം.

എസ്റ്റേറ്റ് ഏജന്റുമാരുടെയും, കണ്‍വെയന്‍സേഴ്‌സിന്റെയും ട്രാക്ക് റെക്കോര്‍ഡും, വൈദഗ്ധ്യവും കൂടുതല്‍ മനസ്സിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ വഴിയൊരുക്കും. നിര്‍ദ്ദേശങ്ങള്‍ കണ്‍സള്‍ട്ടേഷന് വിധേയമാക്കുകയാണെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions