യു.കെ.വാര്‍ത്തകള്‍

750,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; ട്രംപ് സ്റ്റൈല്‍ റിമൂവല്‍സ് ഫോഴ്‌സിനെ നിയോഗിക്കാന്‍ കെമി ബാഡെനോക്

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന വിഷയം ഇപ്പോള്‍ കുടിയേറ്റമാണ്. ജനരോഷം തിരിച്ചറിഞ്ഞ റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ പൊതുജന സ്വീകാര്യത സിദ്ധിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയാണ്.

ഇപ്പോള്‍ ടോറികളാണ് തങ്ങളുടെ വക കുടിയേറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങുന്നത്. ടോറികള്‍ അധികാരത്തിലെത്തിയാല്‍ യുഎസ് മാതൃകയില്‍ 'റിമൂവല്‍സ് ഫോഴ്‌സിനെ' ഇറക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനം.

നേതാവ് കെമി ബാഡെനോകിന്റെ ബോര്‍ഡര്‍ പ്ലാനില്‍ സുപ്രധാന നടപടിയാണ് ഇത്. തന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഡെനോക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനം.

പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 7 ഇന പദ്ധതി തീരുമാനിച്ചതെന്ന് ബാഡെനോക് പറഞ്ഞു. ഇതിന്റെ ഫലമായി നിലവില്‍ അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും നാടുകടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഉപേക്ഷിക്കാനും കഴിയുമെന്ന് ബാഡെനോക് പ്രഖ്യാപിച്ചു.

മുന്‍പ് ഇസിഎച്ച്ആര്‍ ഉപേക്ഷിക്കുന്ന ഐഡിയ തള്ളിയിരുന്ന ബാഡെനോക്, റിഫോം യുകെയുമായി തന്റെ പാര്‍ട്ടി ഏറെ പിന്നിലായതോടെയാണ് ഇത് സ്വീകരിക്കാന്‍ തയ്യാറായത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നയം അനുസരിച്ച് യൂറോപ്പ് കണ്‍വെന്‍ഷന്‍ ഓണ്‍ ആക്ഷന്‍ എഗനിസ്റ്റ് ട്രാഫിക്കിംഗ് ഇന്‍ ഹ്യുമന്‍ ബിയിംഗ്‌സില്‍ നിന്നും ബ്രിട്ടന്‍ പിന്മാറും. നാടുകടത്തല്‍ തടയാന്‍ പലപ്പോഴും ഇതും ഉപയോഗിക്കുന്നതിനാലാണിത് എന്ന് ബെയ്ഡ്‌നോക്കിന്റെ ക്യാമ്പ് പറയുന്നു. ലേബര്‍ സര്‍ക്കാരിന്റെ ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാര്‍ പരാജയമാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിലയിരുത്തുന്നു. അനധികൃതമായി എത്തുന്നവര്‍ക്ക് ഒരിക്കലും അഭയത്തിനായി അപേക്ഷിക്കാന്‍ പോലും ആകില്ലെന്ന് വന്നാല്‍, അത് ബോട്ടുകളില്‍ ചാനല്‍ കടന്ന് എത്തുന്നവരെ തടയുമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു.

നിലവില്‍ ഹോം ഓഫീസിന് കീഴിലുള്ള ഇമിഗ്രേഷന്‍ ഇന്‍ഫോഴ്സ്‌മെന്റ് ടീമിന് പകരമായിട്ടാകും റിമൂവല്‍ ഫോഴ്സ് നിലവില്‍ വരിക. മാത്രമല്ല, ഇവരുടെ ബജറ്റ് വിഹിതം നിലവിലുള്ള 800 മില്യണ്‍ പൗണ്ടില്‍ നിന്നും 1.6 ബില്യണ്‍ പൗണ്ടാക്കി ഉയര്‍ത്തുകയും ചെയ്യും. പ്രതിവര്‍ഷം 34,000 മുതല്‍ 1,50,000 വരെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനാണ് ഉദ്ദേശിക്കുന്നത്. അതായത്, പാര്‍ലമെന്റിന്റെ കാലാവധിക്കുള്ളില്‍ ഏഴര ലക്ഷം പേരെ നാടുകടത്തിയിരിക്കും.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions