യു.കെ.വാര്‍ത്തകള്‍

മുഖം മിനുക്കല്‍ ലക്‌ഷ്യം കാണുന്നില്ല; കീര്‍ സ്റ്റാര്‍മറിന് പിന്തുണ കുറയുന്നു, റിഫോം യുകെയ്ക്ക് കയറ്റം

ജനങ്ങളെ കൈയിലെടുക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വിജയം കണ്ടില്ലെന്നു പുതിയ സര്‍വേ റിപ്പോര്‍ട്ട്. ലിവര്‍പൂളില്‍ കഴിഞ്ഞയാഴ്ച നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധത വംശീയ വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ അഭിപ്രായ സര്‍വേയിലും റിഫോം യുകെയ്ക്ക് പിന്തുണ കൂടുകയും ലേബര്‍ പാര്‍ട്ടിയോടുള്ള താല്‍പര്യം കുറഞ്ഞിരിക്കുകയാണെന്നുമാണ് കണക്കുകള്‍.

ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ, കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 21ല്‍ എത്തി. അതേസമയം, റിഫോം യുകെയുടെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 34 ശതമാനത്തിലെത്തി. റിഫോമിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ സ്‌കോര്‍ ആണിത്.

സ്റ്റാര്‍മറുടെ വ്യക്തിഗത റേറ്റിംഗ് വീണ്ടും മൂന്ന് പോയിന്റ് താഴ്ന്ന് മൈനസ് 44 ല്‍ എത്തി. ഏറ്റവും നല്ല പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തില്‍ ഫരാജ് അഞ്ച് പോയിന്റിന് സ്റ്റാര്‍മറുടെ മുന്‍പിലെത്തി. 31 ശതമാനം പേര്‍ ഫരാജ് നല്ല പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞപ്പോള്‍ 26 ശതമാനം പേരാണ് സ്റ്റാര്‍മര്‍ക്കൊപ്പം നിന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ പറഞ്ഞത് ലേബര്‍ പാര്‍ട്ടി സമ്മേളനം ഒരു പരാജയമായിരുന്നു എന്നാണ്. 20 ശതമാനം പേര്‍ മാത്രമാണ് സമ്മേളനം വിജയമാണെന്ന് പറഞ്ഞത്.

ലിവര്‍പൂളില്‍ നടന്ന സമ്മേളനത്തില്‍ റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയ്‌ക്കെതിരെ സ്റ്റാര്‍മര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിമത എംപിമാര്‍ക്കും ചില നേതാക്കള്‍ക്കും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാല്‍ അതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടു തന്നെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ കടുപ്പിക്കാന്‍ സ്റ്റാര്‍മറും കൂട്ടരും നിര്‍ബന്ധിതരാകും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions