സിനിമ

ബദരീനാഥ് ധാമിലെത്തി രജനീകാന്ത്, ഊഷ്മള സ്വീകരകരണവുമായി ക്ഷേത്രസമിതി

സൂപ്പര്‍താരം രജനികാന്ത് തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ പുണ്യസ്ഥലമായ ബദരീനാഥ് ധാമിലെത്തി. അടുത്ത മാസം ശൈത്യകാലത്തിനായി ക്ഷേത്രനട അടയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. രജനികാന്തിന്റെ സന്ദര്‍ശനം ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രസമിതി സ്ഥിരീകരിച്ചു.

ക്ഷേത്രത്തിലെത്തിയ രജനികാന്തിനെ ക്ഷേത്രസമിതി ഊഷ്മളമായി സ്വീകരിച്ചു. ഛാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ധാമില്‍, പ്രത്യേകിച്ച് ശൈത്യകാലത്ത് നട അടയ്ക്കുന്നതിന് മുമ്പായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. ക്ഷേത്രദര്‍ശനം നടത്തുന്ന നടന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബദരീനാഥ് ധാം സന്ദര്‍ശനത്തിന് മുന്നോടിയായി രജനികാന്ത് സുഹൃത്തുക്കളോടൊപ്പം ഋഷികേശിലും എത്തിയിരുന്നു. വെള്ള കുര്‍ത്തയും മുണ്ടും ധരിച്ച നടന്‍ വഴിയോരത്ത് നിന്ന് ലളിതമായ ഭക്ഷണം ആസ്വദിക്കുന്ന ചിത്രം നേരത്തെ വൈറലായിരുന്നു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions