യു.കെ.വാര്‍ത്തകള്‍

ഹമാസ് ഭീകരാക്രമണ വാര്‍ഷികത്തില്‍ പലസ്തീന്‍ അനുകൂല പ്രകടന നീക്കത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ ഗാസ യുദ്ധത്തിന് വഴിയൊരുക്കിയ ഹമാസ് ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ബ്രിട്ടനില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടത്തുന്നതിനെതിരെ ജനരോഷം ഉയരുന്നു. ഒക്ടോബര്‍ 7 ഭീകരാക്രണത്തിന്റെ വാര്‍ഷികത്തില്‍ ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ബ്രിട്ടന് നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.

ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരിക്കുന്ന പ്രതിഷേധങ്ങള്‍ മറ്റുള്ളവരോട് ബഹുമാനമില്ലാത്താണെന്ന് സ്റ്റാര്‍മര്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ചിലര്‍ ബ്രിട്ടനിലെ ജൂതരെ അക്രമിക്കാനുള്ള ന്യായമായി ഈ റാലികളെ ഉപയോഗിക്കുകയാണ്, പ്രധാനമന്ത്രി പ്രസ്താവിച്ചു.

ഹമാസ് ഇസ്രയേല്‍ മണ്ണില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും, 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം യുകെ ജൂത സമൂഹത്തിന് എതിരായ വിദ്വേഷം വളരുകയാണ് ചെയ്തതെന്ന് കീര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിലെ സിനഗോഗില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

അതേസമയം തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണത്തിന് ഇസ്രയേല്‍ മറുപടി നല്‍കിയപ്പോള്‍ 65,000-ലേറെ പേരാണ് കൊല്ലപ്പെട്ടത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions