സിനിമ

ബെല്ലി ഡാന്‍സുമായി കല്യാണി; ഐറ്റം നമ്പറില്‍ ആരാധകരെ ഞെട്ടിച്ച് നടി

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കല്യാണി പ്രിയദര്‍ശന്‍ ബെല്ലി ഡാന്‍സുമായി ആരാധകരെ വീണ്ടും ഞെട്ടിച്ചു. രവി മോഹനൊപ്പം പ്രധാന വേഷത്തിലെത്തുന്ന തമിഴ്‌ ചിത്രം ജീനിയിലാണ് കല്യാണി ഐറ്റം നമ്പറില്‍ ഞെട്ടിക്കുന്നത്. സിനിമയിലെ പുറത്തുവന്ന ആദ്യ വീഡിയോ സോംഗിലാണ് താരത്തിന്റെ ഗ്ലാമര്‍ ഡാന്‍സ് നമ്പറുള്ളത്.

എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ 'അബ്‌ഡി അബ്‌ഡി' എന്ന പാട്ടാണ് പുറത്തിറങ്ങിയത്. രവി മോഹനൊപ്പം ചിത്രത്തിലെ മറ്റൊരു നായികയായ കൃതി ഷെട്ടിയും ഒന്നിക്കുന്ന ഡാന്‍സ് നമ്പറാണിത്. മഷൂക് റഹ്മാന്റേതാണ് വരികള്‍. മായ്‌സ കരാ, ദീപ്‌തി സുരേഷ് എന്നിവരാണ് ഗാനം ആലപിച്ചത്. റാപ് പാടിയത് ഫ്രീക്കും. അറബിക് സ്റ്റൈലിലുള്ള പാട്ടിലെ കല്യാണിയുടെ ചുവടുകള്‍ക്ക് കയ്യടിക്കുകയാണ് ആരാധകര്‍.

താന്‍ പുതിയൊരു കാര്യം പരീക്ഷിച്ചുവെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പാട്ട് പങ്കുവച്ച് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 'അഭിനേതാവ് എന്ന നിലയില്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ പരീക്ഷിച്ച് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പാട്ട് അത്തരത്തില്‍ ഒന്നാണ്'- എന്നാണ് കല്യാണി കുറിച്ചത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions