യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കും; 9 ബില്യണ്‍ പൗണ്ടിന്റെ നികുതി കുറവുകള്‍- മോഹന വാഗ്ദാനവുമായി ടോറികള്‍

റിഫോം യുകെയുടെ വളര്‍ച്ച കാരണം കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനു പുറമെ ജനത്തെ കൈയിലെടുക്കാന്‍ മറ്റു ചില നമ്പറുകള്‍ കൂടി ഇറക്കുകയാണ് ടോറികള്‍ . അധികാരത്തിലെത്തിയാല്‍ ജനപ്രിയ നടപടികള്‍ കൊണ്ടുവരുമെന്ന് മാഞ്ചസ്റ്ററിലെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ടോറി നേതാവ് കെമി ബാഡെനോക് വ്യക്തമാക്കി.

പ്രധാനമായി സ്റ്റാമ്പ് ഡ്യൂട്ടി അവസാനിപ്പിക്കുമെന്ന പ്രഖ്യാപനമാണ് കെമി ബാഡെനോക് പറയുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ് ടോറി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാഴ് ചെലവുകള്‍ നിയന്ത്രിക്കും ആനുകൂല്യങ്ങള്‍ കുറച്ച് ഫണ്ട് കണ്ടെത്തും. നികുതിഭാരം നല്‍കി ജനത്തെ ദ്രോഹിക്കാതെ മുന്നോട്ട് പോകാനാണ് ശ്രമമെന്നും നേതാവ് പറഞ്ഞു.

സ്വന്തമായി വീടു സ്വന്തമാക്കാന്‍ വഴിയൊരുക്കുമെന്നും ആദ്യ വീട് സ്വന്തമാക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കണമെന്നുമാണ് തീരുമാനമെന്നും ബെഡെനോക് പറഞ്ഞു.

വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏവര്‍ക്കും ഒപ്പം നില്‍ക്കും. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കു ആശ്വാസകരമായി ഒപ്പം നില്‍ക്കുമെന്നും കെമി ബെഡനോക് പറഞ്ഞു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions