യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ദീപാവലി മേള റദ്ദാക്കി

മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ബര്‍മിംഗ്ഹാമിലെ ദീപാവലി മേള റദ്ദാക്കി. സുരക്ഷാ ഭീതിയില്‍ ആണ് ബര്‍മിംഗ്ഹാമില്‍ നടത്താറുള്ള ദീപാവലി ആഘോഷം മാറ്റിവച്ചത്. ഇവിടുത്തെ പത്താമത് വാര്‍ഷിക ദീപാവലി മാറ്റിവച്ചത് ഇന്ത്യന്‍ സമൂഹത്തിന് നിരാശയായി മാറിയിരിക്കുകയാണ്.

ഹാന്‍സ്സ്വര്‍ത്തിലെ സോഹോ റോഡിലും ഹോളിഹെഡ് റോഡിലുമായിരുന്നു ദീപാവലി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സംഗീത പരിപാടികള്‍, പരമ്പരാഗത നൃത്തങ്ങള്‍, കരിമരുന്ന് പ്രയോഗം, ഫുഡ് സ്റ്റാളുകള്‍ എന്നിങ്ങനെ ദീപാവലി ആഘോഷം ഗംഭീരമായി നടത്താനായിരുന്നു ശ്രമം. ആയിരക്കണക്കിന് പേര്‍ വരുന്നതാണ് ആഘോഷം. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

മാഞ്ചസ്റ്ററില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വലിയൊരു ജനക്കൂട്ട ആഘോഷം ഒഴിവാക്കിയത്. 2025 ഏപ്രിലിലെ നിയമ പ്രകാരം 800 ലേറെ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സുരക്ഷാ സംവിധാനങ്ങളും സിസിടിവി നിരീക്ഷണവും പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യഗസ്ഥരും നിര്‍ബന്ധമാണ്. മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവന്നത്.

സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാലാണ് പരിപാടി മറ്റാവച്ചത്.

മേളയുടെ വിശദാംശങ്ങള്‍ നല്‍കി മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. സാംസ്‌കാരിക ഐക്യം പങ്കുവയ്ക്കുന്ന പരിപാടി മറ്റൊരു ദിവസം നടത്താനുള്ള ശ്രമം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍


  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions