യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ സാധാരണ വീട്ടുടമകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കുമെന്ന് സൂചന

ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് ഇനിയൊരു ബജറ്റ് ഷോക്ക് താങ്ങാന്‍ കഴിയില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. വീണ്ടും നികുതിവേട്ടയ്ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹം വളര്‍ന്നതോടെ എംപ്ലോയര്‍മാര്‍ക്കിടയിലെ ആത്മവിശ്വാസം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

അടുത്ത 12 മാസം കൊണ്ട് വ്യാപാരം മെച്ചപ്പെടുമെന്ന് പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 40 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതികളുടെ ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ പാടുപെടുകയാണ്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചതാണ് ബിസിനസ്സുകള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിച്ചത്.

ഇതിനിടെ പുതിയ 'മാന്‍ഷന്‍ ടാക്‌സുമായി' റേച്ചല്‍ റീവ്‌സ് രംഗത്തിറങ്ങുമെന്ന ആശങ്ക ശക്തമായി. ടോറികള്‍ സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ചാന്‍സലര്‍ മറുവഴിക്ക് നീങ്ങുന്നത്. കെമി ബാഡെനോകിന്റെ പ്രഖ്യാപനത്തിന് മികച്ച ജനപിന്തുണയും ലഭിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ബജറ്റില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന റീവ്‌സ് ഇത് നികത്താന്‍ മറ്റ് വഴികള്‍ നോക്കുന്നത്.

പ്രോപ്പര്‍ട്ടി ടാക്‌സ് പൊളിച്ചെഴുതണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക ഫീസ് ഈടാക്കുമെന്ന വാര്‍ത്തകള്‍ ട്രഷറി തള്ളിയിട്ടില്ല. എന്നാല്‍ സൗത്ത് ഈസ്റ്റ് പോലെ വില കൂടുതലുള്ള മേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരും, പെന്‍ഷന്‍കാരും ഈ വലയില്‍ വീഴുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions