സിനിമ

ആനയുമായുള്ള ആക്ഷന്‍ രംഗം തായ്‌ലാന്റില്‍ ചിത്രീകരിക്കുന്നതിനിടെ ആന്റണി വര്‍ഗീസിന് പരിക്ക്

കാട്ടാളന്‍ സിനിമയുടെ തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയില്‍ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്. ആന്റണി വര്‍ഗീസും ആനയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. മാര്‍ക്കോ എന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്‌ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.

ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തായ്‌ലന്റില്‍ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ പോങ് എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്മാണ്ഡ കാന്‍വാസില്‍ തായ്‌ലാന്റിലെ ആനയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്നും സൂചനയുണ്ട്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions