യു.കെ.വാര്‍ത്തകള്‍

ബോട്ടുകളില്‍ എത്തിയത് 35,000 അനധികൃത കുടിയേറ്റക്കാര്‍; ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 26 പേരെ!

ഈ വര്‍ഷം യുകെയിലേക്ക് ബോട്ടുകളില്‍ കയറി എത്തിയത് 35,000-ലേറെ അനധികൃത കുടിയേറ്റക്കാര്‍. എന്നാല്‍ ഫ്രാന്‍സിലേക്ക് മടക്കി അയക്കാനായത് കേവലം 26 പേരെയാണ്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കേവലം 26 പേരെ മാത്രമാണ് മടക്കി അയയ്ക്കാന്‍ കഴിഞ്ഞതെന്ന കണക്കുകള്‍ ലേബര്‍ ഗവണ്‍മെന്റിന് പോലും നാണക്കേടായി.

രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം പറന്നു. ഗവണ്‍മെന്റ് ഒപ്പിട്ട 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം പ്രകാരമായിരുന്നു ഈ നാമമാത്ര നാടുകടത്തല്‍. ഇത്തരത്തില്‍ എത്തുന്നവരെ തടങ്കലില്‍ വെയ്ക്കുകയും, നാടുകടത്തുകയും ചെയ്യുന്നുവെന്ന സന്ദേശമാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെങ്കിലും ബുധനാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ചെറുബോട്ടില്‍ എത്തിയെന്നത് ഞെട്ടലായി.

1075 പേര്‍ കൂടി എത്തിയതോടെ 2025 വര്‍ഷം 35,476 പേരാണ് ബ്രിട്ടീഷ് മണ്ണില്‍ അനധികൃതമായി പ്രവേശിച്ചത്. ഇതില്‍ കേവലം 0.07 ശതമാനമാണ് നാടുകടത്തപ്പെട്ടത്. പത്ത് പേരെ നാടുകടത്തുന്ന ചിത്രങ്ങള്‍ ഹോം ഓഫീസ് പുറത്തുവിട്ടപ്പോഴാണ് വളരെ ചെറിയ ശതമാനമാണ് ഇതില്‍ പെടുന്നതെന്ന് തിരിച്ചറിഞ്ഞത്.

കൂടാതെ ബ്രിട്ടീഷ് നികുതിദായകന്റെ പണം ഉപയോഗിച്ച് 18 യോഗ്യരായ ആളുകള്‍ യുകെയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഇതെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അവകാശപ്പെട്ടു.

ചിത്രം കടപ്പാട്

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions