യു.കെ.വാര്‍ത്തകള്‍

യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മൂന്നിലൊരാള്‍ ഡിപ്രഷനില്‍; ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നു

യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്സുമാരിലും മൂന്നിലൊരാള്‍ വീതം ഡിപ്രഷനിലാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യ പ്രവര്‍ത്തകര്‍ പലപ്പോഴും രോഗികള്‍ക്ക് ആത്മവിശ്വാസം അതായത് പത്തിലൊരാള്‍ വീതം ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വിഷാദത്തിലേക്കു പോകുകയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുടുംബ ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും സാമ്പത്തിക സമ്മര്‍ദ്ദവുമെല്ലാം ആരോഗ്യപ്രവര്‍ത്തകരെ ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം പല ആശുപത്രിയിലെ ജോലിക്കാരും തങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കാറില്ല. 90000 ഓളം ആരോഗ്യപ്രവര്‍ത്തകരിലാണ് സര്‍വ്വേ നടത്തിയത്.

തൊഴിലിടങ്ങളില്‍ സമ്മര്‍ദ്ദം, ഭീഷണി, അവഹേളനം എന്നിവ നേരിടുന്നു. പത്തുശതമാനം പേര്‍ ലൈംഗീകമായും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടിവരുന്നുവെന്നും തുറന്നു സമ്മതിക്കുന്നു. 25 ശതമാനം ഡോക്ടര്‍മാര്‍ പ്രതിവാരം 50 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നു. താല്‍ക്കാലിക ജോലി ചെയ്യുന്നവരും അരക്ഷിതാവസ്ഥയെ കുറിച്ച് ആശങ്കയിലാണ്.

ശാരീരികവും മാനസികവുമായ പീഡനങ്ങളും ഒറ്റപ്പെടലുകളും എല്ലാം തങ്ങളെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കോവിഡ് പ്രതിസന്ധി കാലത്താണ് ആരോഗ്യപ്രവര്‍ത്തകരെ ജനം കൂടുതല്‍ അംഗീകരിച്ചത് തന്നെ. അത്രയും ജോലി ഭാരം ഉണ്ടായിട്ടും എല്ലായിടത്തും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു പലരും.

ആരോഗ്യ പ്രവര്‍ത്തകര്‍ മാനസികമായി ആരോഗ്യത്തോടെ ഇരിക്കേണ്ടതും ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

11 മുതല്‍ 34 ശതമാനം വരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഈ മേഖല വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. നിലവില്‍ ഈ മേഖല ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഈ സ്ഥിതി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions