യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മസ്ജിദ് സംഘടിപ്പിച്ച ചാരിറ്റി റണ്ണില്‍ 12 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വിലക്ക്; വിവാദം

ലണ്ടനിലെ ഈസ്റ്റ് ലണ്ടന്‍ മസ്ജിദ് സംഘടിപ്പിച്ച മുസ്ലീം ചാരിറ്റി റണ്‍ എന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 12 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് വിവാദമായി. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം അനുവാദം നല്‍കിയത് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനത്തിനിടയാക്കി.

ലണ്ടനിലെ ടവര്‍ ഹാമ്ലേറ്റ്‌സിലെ വിക്ടോറിയ പാര്‍ക്കിലാണ് മാരത്തോണ്‍ നടക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ സംബന്ധിച്ച് ആദ്യമായാണ് ചര്‍ച്ചയാകുന്നത്.മനുഷ്യാവകാശ സംഘടനകള്‍ സംഭവത്തെ നിയമവിരുദ്ധമെന്നും സ്ത്രീ വിരുദ്ധമെന്നും കുറ്റപ്പെടുത്തി.

പൊതു സ്ഥലത്ത് ചാരിറ്റിയുടെ പേരില്‍ നടക്കുന്ന ഈ പരിപാടിയില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് മുസ്ലീം വിമണ്‍സ് നെറ്റ്വര്‍ക്ക് യുകെ പ്രതികരിച്ചു.

പരസ്യമായ ലിംഗ വിവേചനമാണ് നടക്കുന്നത്. അതിനിടെ മസ്ജിദ് ആരോപണം തള്ളി. സ്ത്രീകള്‍ക്കുള്ള പ്രത്യേക ഇവന്റുകള്‍ അല്ലെങ്കില്‍ പുരുഷന്മാര്‍ക്കുള്ള കായിക പരിപാടികള്‍ എന്നിവയും നിയമപരമായി അനുവദനീയമാണ്. ഈ ചാരിറ്റി റണ്‍ നടത്തുമ്പോള്‍ ലിംഗ വിവേചനമില്ലെന്നും അധികൃതര്‍ ന്യായീകരിക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions