യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ പെരുകുന്നു; വിസ സ്‌പോണ്‍സര്‍ഷിപ്പ് അനുമതി സംശയത്തില്‍

യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നു. ഹോം ഓഫീസ് അംഗീകരിച്ച സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കുന്നതിനുള്ള സ്‌പോണ്‍സര്‍ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ മുപ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി പതിനെണ്ണായിരമായി ഉയര്‍ന്നു. ഇവയില്‍ നിരവധി സ്ഥാപനങ്ങള്‍ അനധികൃത കുടിയേറ്റത്തിന് വഴിവയ്ക്കുന്നുണ്ടെന്നാണ് കണക്ക്.

ഹോട്ടലുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍ എന്നിവിടങ്ങളിലേക്കു നിരവധി സ്‌പോണ്‍സര്‍മാരാണ് ഉള്ളത്. കൂടാതെ മിനി മാര്‍ക്കറ്‌റുകളിലേക്കും ഫുഡ് കമ്പനികളിലേക്കും ഡെലിവറി സ്ഥാപനങ്ങള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ പലയിടത്തും വ്യാജ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അധികാരമേറിയ ശേഷം 35000 ത്തോളം പുതിയ സ്‌പോണ്‍സര്‍ അപേക്ഷകള്‍ ഹോം ഓഫീസ് സ്വീകരിച്ചിരുന്നു. ഇതില്‍ 79.9 ശതമാനം അപേക്ഷകള്‍ അംഗീകരിച്ചു. ഇതിലൂടെ വ്യാജ തൊഴില്‍ വിദഗ്ധരുടെ കുടിയേറ്റം കൂടിയെന്നാണ് കണക്കുകള്‍.

ഓഫീസിന്റെ ലൈസന്‍സ് വിതരണം സംബന്ധിച്ചും അഴിമതികള്‍ നടന്നു. അപേക്ഷിച്ചാല്‍ ആര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന രീതിയിലാണ് നടപടി.

ബ്രിട്ടനിലെ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ വ്യാജ റിക്രൂട്ട്‌മെന്റ് തടയാനും നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.


  • വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഉടനെ പുതിയ വീട്ടിലേക്ക് താമസം മാറ്റും
  • എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരണമടഞ്ഞു
  • സുപ്രധാന മോട്ടോര്‍വെയില്‍ പുതിയ വേഗപരിധി വരുന്നു; ലംഘിച്ചാല്‍ 1000 പൗണ്ട് പിഴ
  • യുകെയിലാകെ വോഡാഫോണ്‍ പ്രവര്‍ത്തനം തടസപ്പെട്ടു; സൈബര്‍ ആക്രമണമല്ലെന്ന് വിവരം
  • ബജറ്റ് ആശങ്ക; ഫെബ്രുവരിക്ക് ശേഷം ആദ്യമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ച് തുടങ്ങി
  • ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ നിയന്ത്രിക്കുന്നത് റദ്ദ് ചെയ്യുമെന്ന് സൂചന
  • സ്റ്റാഫോര്‍ഡില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; 43 കാരി അറസ്റ്റില്‍
  • നികുതി കൂട്ടി 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയെ നേരിടുമോ റേച്ചല്‍ റീവ്‌സ്?
  • തൊഴില്‍ ക്ഷാമം നേരിടാന്‍ 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ
  • ലണ്ടനില്‍ മസ്ജിദ് സംഘടിപ്പിച്ച ചാരിറ്റി റണ്ണില്‍ 12 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വിലക്ക്; വിവാദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions