യു.കെ.വാര്‍ത്തകള്‍

തൊഴില്‍ ക്ഷാമം നേരിടാന്‍ 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ

ലണ്ടന്‍: ബ്രിട്ടന്‍ തൊഴില്‍ ക്ഷാമം നേരിടുന്നതിനായി 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. അര്‍ദ്ധ വിദഗ്ധ ആവശ്യമായ ജോലികള്‍ക്കായാണ് ഈ വിസകള്‍ അനുവദിക്കുന്നത്. വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം, അനധികൃത കുടിയേറ്റത്തിനെതിരെ നടപടികള്‍ കടുപ്പിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് വരുന്നത്.

ഇതിനിടെ, മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും, ചില മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമവും ബ്രിട്ടന്‍ നേരിടുന്നുണ്ട്. ബിരുദതലത്തില്‍ താഴെയുള്ള യോഗ്യതയുള്ള ജോലികള്‍ക്കായാണ് വിദേശ തൊഴിലാളികളെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഫോട്ടോഗ്രാഫര്‍, ട്രാന്‍സ്ലേറ്റര്‍, ലോജിസ്റ്റിക് മാനേജര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ വിസ അനുവദിക്കും. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ നയങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് സ്ഥിരതാമസ അനുമതി ലഭിക്കില്ല. അപേക്ഷകര്‍ക്ക് കുറഞ്ഞത് അടിസ്ഥാനതലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ, തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കൃത്യമായ പദ്ധതി തൊഴിലുടമകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

2026 ജൂലൈയില്‍ നടക്കുന്ന രണ്ടാംഘട്ട അവലോകനത്തിലാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടേണ്ട തൊഴില്‍ വിഭാഗങ്ങള്‍ തീരുമാനിക്കുക. ആരോഗ്യ, എഞ്ചിനീയറിങ് മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിടുന്നതിനായി കാനഡയും ഓസ്‌ട്രേലിയയും സമാന രീതികള്‍ പിന്തുടരുന്നുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions