യു.കെ.വാര്‍ത്തകള്‍

ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ നിയന്ത്രിക്കുന്നത് റദ്ദ് ചെയ്യുമെന്ന് സൂചന

ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ . ഇടതുപക്ഷ എംപിമാരില്‍ നിന്നും റിഫോം യു കെയില്‍ നിന്നും സമ്മര്‍ദ്ദം ഏറുന്ന സാഹചര്യത്തില്‍ ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി സര്‍ക്കാര്‍ ശരിയായ നടപടികള്‍ കൈക്കൊള്ളുമെന്ന വിശ്വാസമുണ്ടെന്നായിരുന്നു എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞത്. വരുന്ന ശരത്ക്കാല ബജറ്റില്‍ ഇത് നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം മൂന്ന് ബില്ല്യണ്‍ പൗണ്ടിന്റെ ചെലവായിരിക്കും സര്‍ക്കാര്‍ ഖജനാവിനുണ്ടാവുക.

ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് മൂലം മാതാപിതാക്കള്‍ക്ക്, 2017 ന് ശേഷം ജനിച്ച മൂന്നാമത്തെ കുട്ടിക്കായി യൂണിവേഴ്സല്‍ ക്രെഡിറ്റൊ, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റോ അവകാശപ്പെടാന്‍ കഴിയില്ല. അതിനു പകരമായി, അധിക ബെനെഫിറ്റുകള്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്താനാണ് റീവ്‌സിന്റെ വകുപ്പ് അലോചിക്കുന്നത്. അതിനു പകരമായി, ആദ്യകുട്ടിക്ക് പരമാവധി ആനുകൂല്യങ്ങളും പിന്നീടുള്ള കുട്ടികള്‍ക്ക് കുറവ് ആനുകൂല്യങ്ങളുമായി ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരാനും പദ്ധതിയുണ്ട്.

യൂണിവേഴ്സല്‍ ക്രെഡിറ്റിലുള്ള, തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്കായി മാത്രം ക്യാപ് എടുത്തു കളയുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് കൂടുതല്‍ ആളുകളെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും എന്നാണ് ഈ നയത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ധനക്കമ്മി നികത്തുന്നതിനായി, നവംബര്‍ 26 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രധാനമായും ധനികരെയാകും ഉന്നം വയ്ക്കുക എന്നാണ് കരുതുന്നത്. പെന്‍ഷന്‍ റിലീഫുകള്‍ എടുത്തു കളയുമെന്നും, നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി വര്‍ദ്ധിപ്പിക്കാതെ മരവിപ്പിച്ചു നിര്‍ത്തുമെന്നും അതിനോടൊപ്പം ഒരു മാന്‍ഷന്‍ ടാക്സ് ഏര്‍പ്പെടുത്തിയേക്കുമെന്നുമാണ് കരുതുന്നത്.

മന്ദഗതിയിലായ വളര്‍ച്ച, കുറയുന്ന ഉല്‍പ്പാദനക്ഷമത, വര്‍ദ്ധിച്ചു വരുന്ന പലിശ ചെലവുകള്‍, സാമൂഹ്യക്ഷേമ പദ്ധതികളില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്ക് എന്നിങ്ങനെ നിരവധി തിരിച്ചടികളാണ് റീവ്‌സിന്റെ കഴിഞ്ഞ ബജറ്റില്‍ ഉണ്ടായത്. കഴിഞ്ഞ തവണ ചുമത്തിയത് 40 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതിയാണ്. ഒരു സിംഗിള്‍ പാക്കേജില്‍ ഇത്രയധികം വര്‍ധനവ് ഇതാദ്യമായിരുന്നു.

  • വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഉടനെ പുതിയ വീട്ടിലേക്ക് താമസം മാറ്റും
  • എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരണമടഞ്ഞു
  • സുപ്രധാന മോട്ടോര്‍വെയില്‍ പുതിയ വേഗപരിധി വരുന്നു; ലംഘിച്ചാല്‍ 1000 പൗണ്ട് പിഴ
  • യുകെയിലാകെ വോഡാഫോണ്‍ പ്രവര്‍ത്തനം തടസപ്പെട്ടു; സൈബര്‍ ആക്രമണമല്ലെന്ന് വിവരം
  • ബജറ്റ് ആശങ്ക; ഫെബ്രുവരിക്ക് ശേഷം ആദ്യമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ച് തുടങ്ങി
  • സ്റ്റാഫോര്‍ഡില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; 43 കാരി അറസ്റ്റില്‍
  • നികുതി കൂട്ടി 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയെ നേരിടുമോ റേച്ചല്‍ റീവ്‌സ്?
  • തൊഴില്‍ ക്ഷാമം നേരിടാന്‍ 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ
  • യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ പെരുകുന്നു; വിസ സ്‌പോണ്‍സര്‍ഷിപ്പ് അനുമതി സംശയത്തില്‍
  • ലണ്ടനില്‍ മസ്ജിദ് സംഘടിപ്പിച്ച ചാരിറ്റി റണ്ണില്‍ 12 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വിലക്ക്; വിവാദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions