അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള - 2025 18ന് റെയ്‌ലിയില്‍; രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും

ബെഡ്‌ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള കലാകാര്‍ക്ക് തങ്ങളുടെ പ്രതിഭയും, മികവും പുറത്തെടുക്കുവാനും, ഇതര കലാകാരുമായി മത്സരിക്കുവാനും, അവസരം ഒരുങ്ങുന്ന റീജണല്‍ കലാമേളക്കുള്ള റജിസ്ട്രേഷന്‍ ഒക്ടോബര്‍ 11ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും. വിവിധ അസോസിയേഷന്‍ ഭാരഭാഹികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് രജിസ്ട്രേഷന്‍ ഒരു ദിവസം കൂടി നീട്ടിയത്

ഇനിയും രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ തങ്ങളുടെ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണല്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കലാസ്വാദര്‍ക്കും, കലാകാര്‍ക്കും ഏറെ ആസ്വാദ്യമായ കലയുടെ മഴവില്‍ വസന്തം വിരിയുന്ന 'റീജണല്‍ കലാമേള' ഒക്ടോബര്‍ 18 ന് ശനിയാഴ്ച്ച റെയ്ലിയില്‍ അരങ്ങേറും. എല്‍ഇഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തില്‍, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന വിവിധയിനം മത്സരങ്ങളില്‍ തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികവുറ്റ പ്രതിഭ പുറത്തെടുക്കുമ്പോള്‍, ഏറെ ആവേശകരമായ പോരാട്ടങ്ങള്‍ക്കാവും വേദി സാക്ഷ്യം വഹിക്കുക.

23 അംഗ അസോസിയേഷനുകളില്‍ നിന്ന് ആയിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ 'മഹാ കലോത്സവം' ഒക്ടോബര്‍ 18 ന് ശനിയാഴ്ച റെയ്ലിയില്‍ ദി സ്വയനെ പാര്‍ക്ക് സ്‌കൂള്‍ സ്റ്റേജുകളില്‍ നിറഞ്ഞാടും. വലിയ ജനപങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ മത്സര വേദിയാവും ഇത്തവണ സാക്ഷ്യം വഹിക്കാനാവുക.

കലാസൗഹൃദ സദസ്സിനുമുന്നില്‍ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങള്‍ ആസ്വദിക്കുവാനും, സൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനുമുള്ള സുവര്‍ണ്ണാവസരമാവും കലാമേള സമ്മാനിക്കുക.അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യത്തിന്റെ വിസ്മയവും നിറഞ്ഞ സുവര്‍ണവേളയായി റെയ്ലിയിലെ വേദി മാറുമ്പോള്‍, എല്ലാ കലാസ്‌നേഹികളെയും, കലാകാരെയും ഏറെ വിസ്മയം പുല്‍കുന്ന കലോത്സവത്തിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബിന്‍ ജോര്‍ജ് - 07574674480

ജെയ്സണ്‍ ചാക്കോച്ചന്‍ - 07359477189

ഭുവനേഷ് പീതാബരന്‍ - 07862273000

സുമേഷ് അരവിന്ദാക്ഷന്‍ - 07795977571


Venue: The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ




  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions