സിനിമ

വിവാദ ഭാഗങ്ങള്‍: ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. രാമരാജ്, പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍ തുടങ്ങീ വാക്കുകള്‍ വരുന്ന ആറ് ഇടങ്ങളില്‍ സംഭാഷണങ്ങള്‍ നീക്കിച്ചു. ഒക്ടോബര്‍ 10 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

സിനിമയുടെ അവസാനഭാഗത്ത് എം.എം കല്‍ബുര്‍ഗി അടക്കമുള്ളവരുടെ ചിത്രം ചേര്‍ത്ത കാര്‍ഡും ഒഴിവാക്കേണ്ടി വന്നു. ദേശവിരുദ്ധ സിനിമ എന്ന രീതിയിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയെ കണ്ടതെന്ന് സംവിധായകന്‍ ദീപക് ഡിയോണ്‍ ഒരു ചാനലിനോട് പറഞ്ഞു.

സെന്‍സറിംഗിന് എതിരെ തുറന്ന നിയമ പോരാട്ടത്തിലേക്ക് പോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം.

  • ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും
  • സിനിമാ പ്രമോഷനിടെ നവ്യ നായരോട് മോശം പെരുമാറ്റം; തടഞ്ഞു സൗബിന്‍
  • ആനയുമായുള്ള ആക്ഷന്‍ രംഗം തായ്‌ലാന്റില്‍ ചിത്രീകരിക്കുന്നതിനിടെ ആന്റണി വര്‍ഗീസിന് പരിക്ക്
  • 'സിനിമാ നടന്‍മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍- സുരേഷ് ഗോപി
  • ചരിത്രമെഴുതി ലോക, മലയാളത്തിലെ ആദ്യ 300 കോടി നേട്ടം സ്വന്തമാക്കി കല്യാണിയും കൂട്ടരും
  • ഭൂട്ടാന്‍ വാഹനക്കടത്ത് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദുല്‍ഖറിനും അമിത് ചക്കാലക്കലിനും നോട്ടീസ്
  • ബെല്ലി ഡാന്‍സുമായി കല്യാണി; ഐറ്റം നമ്പറില്‍ ആരാധകരെ ഞെട്ടിച്ച് നടി
  • ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
  • ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് കരസേന
  • ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions