സിനിമ

സിനിമാ പ്രമോഷനിടെ നവ്യ നായരോട് മോശം പെരുമാറ്റം; തടഞ്ഞു സൗബിന്‍

സിനിമാ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാന്‍ ശ്രമം. 'പാതിരാത്രി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് സംഭവം. നവ്യയോട് മോശമായി പെരുമാറുന്നത് നടന്‍ സൗബിന്‍ ഷാഹിര്‍ തടയുന്നുമുണ്ട്. ശനിയാഴ്ച വെെകുന്നേരമാണ് പ്രമോഷന്‍ പരിപാടി നടന്നത്.

താരങ്ങളെ കാണാന്‍ വലിയ തിരക്കായിരുന്നു മാളില്‍ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാള്‍ നവ്യയെ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നവ്യയ്ക്ക് നേരെ നീണ്ട കെെ സൗബിന്‍ സാഹിര്‍ ഉടന്‍ തന്നെ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപ്രതീക്ഷിതമായി തനിക്കെതിരെ ഉണ്ടായ പെരുമാറ്റത്തില്‍ രൂക്ഷമായ ഒരു നോട്ടത്തോടെയാണ് നവ്യ പ്രതികരിച്ചത്.

നവ്യ, സൗബിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ഒക്ടോബര്‍ 17നാണ് തിയേറ്ററില്‍ എത്തുന്നത്. മമ്മൂട്ടി ചിത്രം പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന ചിത്രം ആണ്. നവ്യ നായരും സൗബിന്‍ ഷാഹിറും പൊലീസുകാരായെത്തുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാതിരാത്രി. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് മറ്റു താരങ്ങള്‍. തിരക്കഥ ഷാജി മാറാട്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions