ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ സഞ്ചരിക്കുന്ന യുകെയിലെ പ്രധാന മോട്ടോര്‍വെയില്‍ പുതിയ വേഗപരിധി നിലവില്‍ വരുന്നു. ഈ മാസമാണ് പുതിയ നിയന്ത്രണം നിലവിലെത്തുന്നത്.
50 മൈല്‍ വേഗപരിധി പാലിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് 1000 പൗണ്ട് പിഴയും കിട്ടും. എം5 മോട്ടോര്‍വെയിലാണ് ഈ വേഗപരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഏതാനും മാസം ഈ പരിധി നിലവിലുണ്ടാകും.
ഡവോണിലും, സോമര്‍സെറ്റിലും മോട്ടോര്‍വെയില്‍ നിരവധി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടുമെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരി വരെയെങ്കിലും ഈ പ്രവൃത്തികള്‍ നീളും.
ഓരോ ഭാഗത്തേക്കുമുള്ള മൂന്ന് ചെറിയ ലെയിനുകളിലാണ് പുതിയ വേഗപരിധി ബാധകമാകുന്നത്. വെല്ലിംഗ്ടണിലെ ജംഗ്ഷന്‍ 26-ന് അടുത്താണ് ഇത് നിലവിലുള്ളത്. ഒക്ടോബര്‍ 26 തിങ്കളാഴ്ച മുതലാണ് ഇത് നിലവില്‍ വരുന്നത്.
ഈ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നാഷണല്‍ ഹൈവേസ് അറ്റകുറ്റപ്പണി നടത്തുന്നത്. കൂടാതെ സോമര്‍സെറ്റ് എം5-ല്‍ വാഹന ഡ്രൈവര്‍മാര്‍ക്കുള്ള സുരക്ഷയും മെച്ചപ്പെടുത്തുന്നുണ്ട്.