എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പം നവജാത ശിശുവും മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. ഭര്‍ത്താവ് റോബിന്റെയും രണ്ട് മിഡ് വൈഫുമാരുടേയും സാന്നിധ്യത്തിലായിരുന്നു ജെന്നിഫര്‍ കാഹില്‍ എന്ന 34 കാരി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മകനെ പ്രസവിക്കുന്ന സമയത്ത് എന്‍എച്ച്എസില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന പരാതി കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് പ്രസവം വീട്ടിലാക്കാന്‍ തീരുമാനിച്ചതും.
എന്നാല്‍ വേദന സംഹാരിയുടെ ഫലം കുറഞ്ഞതോടെ മാംസ പേശികള്‍ ചുരുങ്ങി ബോധം നഷ്ടമായി. ഉടന്‍ ഭര്‍ത്താവ് റോബ് കാഹില്‍ ആംബുലന്‍സ് വിളിച്ച് നവജാത ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഭാര്യ ഗുരുതരാവസ്ഥയിലാണെന്ന വിവരം ആശുപത്രിയിലെത്തിയപ്പോഴാണ് ഇയാള്‍ അറിഞ്ഞത്. തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ പ്രസ്റ്റിച്ചിലുള്ള വീട്ടില്‍ നിന്ന് ഭാര്യയെ നോര്‍ത്ത് മാഞ്ചസ്റ്റര്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല. അമ്മ മരിച്ച് മൂന്നാം ദിവസം നവജാത ശിശുവും മരിച്ചു.