നാട്ടുവാര്‍ത്തകള്‍

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് ഒടുവില്‍ കുട്ടി

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം. സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്കൂളിന് അവധി നല്‍കിയത്.

സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരോട് പറഞ്ഞത്.

സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയെ വിലക്കിയത്. ഇതിനെതിരെ ചിലര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് വിവാദം കത്തിയത്.

  • ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല- പിണറായി വിജയന്‍
  • പാലക്കാട്ട് അയല്‍വാസിയെ വെടിവെച്ചു കൊന്ന് സ്വയം വെടിയുതിര്‍ത്ത് യുവാവ് ജീവനൊടുക്കി
  • കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം
  • കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
  • മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചിരുന്നു; ഹാജരാകാന്‍ ആവശ്യപ്പെട്ടത് 2023ല്‍ ലൈഫ് മിഷന്‍ കേസില്‍
  • മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
  • 'ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങള്‍; മോഹന്‍ലാല്‍ നടത്തുന്നത് ഒളിഞ്ഞുനോട്ട പരിപാടി- സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ
  • ആയുധ-പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നതിനായി 468 മില്യണ്‍ ഡോളറിന്റെ ഇന്ത്യ-യുകെ കരാര്‍
  • സ്‌ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി; അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍
  • വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ-യുകെ സഹകരണം; 9 യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions