സിനിമ

'ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെ'; ഇന്‍സ്റ്റാഗ്രാം റീല്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍

ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് എങ്ങനെ എന്നതിന് ഒരു ഉത്തരമാണ് സുപ്രിയ മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന റീല്‍. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പുരുഷന്മാരുടെ അഭിപ്രായം തേടണം എന്ന പരിഹാസ റീലാണ് സുപ്രിയ മേനോന്‍ പങ്കുവെച്ചിരിക്കുന്നത്. 'ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും' എന്ന തലക്കെട്ടിലാണ് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍ പങ്കുവച്ചിരിക്കുന്നത്. അഫ്രീന അഷ്റഫ് എന്ന പെണ്‍കുട്ടിയാണ് രസകരമായ ഈ റീല്‍ വിഡിയോയ്ക്കു പിന്നില്‍. ചില സെലിബ്രിറ്റികളുടെ യാഥാസ്‌ഥിതിക ചിന്താഗതികളെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതാണ് റീലിന്റെ ഉള്ളടക്കം.

സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചും അതില്‍ പുരുഷാധിപത്യപരമായ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിനെക്കുറിച്ചും വിമര്‍ശനം ഉയര്‍ത്തുന്ന വിഡിയോയാണ് സുപ്രിയ പങ്കുവച്ചത്. നടി ജുവല്‍ മേരി ഉള്‍പ്പെടെയുള്ള താരങ്ങളും വിഡിയോയ്ക്ക് അഭിനന്ദനവുമായെത്തിയിട്ടുണ്ട്. ചില നടിമാരെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ഈ റീല്‍ വിഡിയോയില്‍ പരാമര്‍ശിക്കുന്നത് അവരെയാണോ എന്നും മറ്റുമുള്ള ചര്‍ച്ചകളും കമന്റ് ബോക്സു‌കളില്‍ നടക്കുന്നുണ്ട്.

'നമ്മുടെ വസ്ത്രധാരണം കൊണ്ട് മറ്റുള്ള ആള്‍ക്കാര്‍ നമ്മളെ കമന്റടിക്കുന്നത് നമ്മുടെയും കൂടി കുറ്റമാണ്. കാരണം അവര്‍ നമ്മളെ ആണല്ലോ പറയുന്നത്. സ്ത്രീയുടെ സ്വാതന്ത്യം അത് പുരുഷന്റെയും കൂടിയാണ്. സ്ത്രീയില്ലാതെ പുരുഷന്‍ ഇല്ലല്ലോ. കാരണം സ്ത്രീയില്‍ നിന്നാണല്ലോ പുരുഷന്‍ വന്നത്. നമ്മുടെ വീട്ടിലൊക്കെ അമ്മൂമ്മ കര്‍ട്ടന്‍ ആണ് ഉടുക്കുന്നത് സാരിയൊക്കെ നിര്‍ത്തി. സാരി ഭയങ്കര ഷോ ആണ്, അമ്മുമ്മ ആണെങ്കിലും അത് ശ്രദ്ധിക്കണം. മോശം പറയുന്ന ആള്‍ക്കാരുടെ കുറ്റമല്ല, മോശം പറയിപ്പിക്കുന്നതാണ് തെറ്റ്. ഇത്രയും ഒരു മോശം ഞാന്‍ കണ്ടിട്ടില്ല.


ഞാന്‍ ബിക്കിനി ഒക്കെ ഇട്ടാല്‍ ആള്‍ക്കാര്‍ പറയും, അത് അവരുടെ സ്വാതന്ത്ര്യമാണ്. സ്ത്രീകള്‍ എന്ത് ധരിക്കണം എന്നുള്ളത് സ്ത്രീകള്‍ അല്ല തീരുമാനിക്കുന്നത് പുരുഷന്മാരാണ് കാരണം അവര്‍ ആണ് അത് കാണുന്നത്. പുരുഷന്‍മാര്‍ കൂടി തീരുമാനിച്ചൊരു ഡ്രസ്സ് നമ്മള്‍ ധരിച്ചാല്‍ നമുക്ക് അത്ര പ്രശ്‌നം ഉണ്ടാകില്ല. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. ആള്‍ക്കാര്‍ ചെയ്യുന്ന കാര്യത്തില്‍ ഒക്കെ ഇടപെട്ടു എന്തെങ്കിലും പറയാതെ എനിക്കും എന്റെ വീട്ടുകാര്‍ക്കും സമാധാനമില്ല. നമ്മള്‍ എന്ത് ധരിക്കണം എന്ന് വീട്ടിലുള്ള പുരുഷന്മാരോട് ചോദിക്കുക. അച്‌ഛനോടോ ആങ്ങളമാരോടോ ഭര്‍ത്താവിനോടോ ചോദിക്കുക കാരണം പുരുഷന്മാരെ പുരുഷന്മാര്‍ക്ക് അറിയാം, അപ്പൊ അവരുടെ ഇഷ്‌ടത്തിന് വസ്ത്രം ധരിച്ചാല്‍ അത കുഴപ്പമില്ല.’- എന്നാണ് അഫ്രീന വിഡിയോയില്‍ പറയുന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions