സിനിമ

ഇനി പരമേശ്വരന്റെ വരവ്; 'ഉസ്താദ്' റീ റിലീസിന് ഒരുങ്ങുന്നു, ചിത്രം എത്തുന്നത് 4K മികവോടെ

വലിയ 'റിപ്പീറ്റ് വാല്യൂ' പരിഗണിച്ചു പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി റീ റിലീസിന് എത്തുന്നു. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുണ്ട്. സ്ഫടികം, ദേവദൂതന്‍, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകള്‍ ആവര്‍ത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്.

ഇനി റീ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം 'ഉസ്താദ്' ആണ്. 1999ല്‍ പുറത്തിറങ്ങിയ ആക്‌ഷന്‍ ത്രില്ലര്‍ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയില്‍ ആണ് സംവിധാനം ചെയ്തത്. കണ്‍ട്രി ടോക്കീസിന്റെ ബാനറില്‍ ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍, ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, സായികുമാര്‍, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, മണിയന്‍പിള്ള രാജു, ഗണേഷ്കുമാര്‍, കുഞ്ചന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, അഗസ്റ്റിന്‍, ജോമോള്‍, സുധീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മോഹന്‍ലാലിന്റെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളാല്‍ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും ക‌ഥയാണ് ചിത്രം പറയുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷം ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി. വിനോദ് ജെയിന്‍ ആണ് വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാനാണ് ശ്രമിക്കുന്നന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions