യു.കെ.വാര്‍ത്തകള്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം; ഉടനടി ഇടപെടണമെന്ന് നഴ്സിംഗ് യൂണിയന്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു മുതിര്‍ന്ന നഴ്സുമാരും മെഡിക്കല്‍ രംഗത്തെ പ്രമുഖരും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍, സംഘര്‍ഷങ്ങളില്‍ മരണമടയുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം അഞ്ചിരട്ടിയായി എന്ന് ചൂണ്ടിക്കാണിച്ച റോയല്‍ കോളേജ് ഓഫ് നഴ്സിംഗും (ആര്‍ സി എന്‍), ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും (ബി എം എ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന് (ഐ സി സി) പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

2016ല്‍ വിവിധ സംഘര്‍ഷങ്ങളിലായി 175 ആരോഗ്യ പ്രവര്‍ത്തകര്‍ മരണമടഞ്ഞപ്പോള്‍, 2024 ല്‍ അത് 932 ആയി വര്‍ദ്ധിച്ചു എന്ന് ആര്‍ സി എന്നിന്റെ ഇന്റര്‍നാഷണല്‍ നഴ്സിംഗ് അക്കാദമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സെക്യൂരിറ്റി ഇന്‍സൈറ്റ്‌സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പലസ്തീന്‍, യുക്രെയിന്‍, ലെബനണ്‍ എന്നിവിടങ്ങളിലാണ് ഈ മരണങ്ങളില്‍ കൂടുതലും നടന്നിരിക്കുന്നത്. സമാനമായ രീതിയില്‍, ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും, ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions