നാട്ടുവാര്‍ത്തകള്‍

ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നല്‍കണമെന്ന് മാനേജ്മെന്റ്; വിദ്യാര്‍ത്ഥിനി ഇന്നും സ്‌കൂളിലെത്തില്ല

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്നപരിഹാരം നീളുന്നു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്‌കൂള്‍ മാനേജ്മെന്റ്. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ വരുമെന്ന ഉറപ്പ് നല്‍കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് മുന്നോട്ടുവെച്ചത്. അങ്ങനെയെങ്കില്‍ കുട്ടിക്ക് സ്‌കൂളില്‍ തുടരാമെന്നാണ് നിലപാട്.

പിന്നാലെ വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിക്കുന്നത്. വിദ്യാര്‍ത്ഥി ഇന്നും സ്‌കൂളിലെത്തില്ല. ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് വിദ്യാര്‍ത്ഥി മൂന്ന് ദിവസത്തേക്ക് അവധിയാണ്. കുട്ടി മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഹൈബി ഈഡന്‍ എംപിയുമായുള്ള സമയവായ ചര്‍ച്ചയ്ക്ക് പിന്നാലെ അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന മന്ത്രിയുടെ പ്രസ്താവനയോടെ വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് നിലപാടിനെതിരെ സ്‌കൂള്‍ അധികൃതര്‍ അതൃപ്തി പരസ്യപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ല എന്നുള്ള വിശദീകരണമാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്. എന്നാല്‍ വിവാദം കനത്തതോടെ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റി എന്നുള്ള വിമര്‍ശനം മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

വിഷയത്തില്‍ സമവായം ആയെങ്കില്‍ അത് നല്ലകാര്യമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഇടപെട്ട് പ്രശ്‌നം തീര്‍ത്തതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ പ്രശ്‌നം അവിടെവച്ച് തന്നെ തീരട്ടേ. കുട്ടിയുടെ രക്ഷിതാവ് പഴയ നിലപാടില്‍നിന്നും മാറി ശിരോവസ്ത്രമില്ലാതെ കുട്ടിയെ സ്‌കൂളിലയക്കാമെന്നതിലേക്ക് എത്തിയതായാണ് അറിഞ്ഞത്. അതോടെ പ്രശ്‌നം തീര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions