യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോണ്‍സണ്‍ & ജോണ്‍സനെതിരെ കേസുമായി ആയിരങ്ങള്‍

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സനെതിരെ യുകെയില്‍ മൂവായിരത്തിലധികം ആളുകള്‍ നിയമനടപടി ആരംഭിച്ചു. കമ്പനി വര്‍ഷങ്ങളോളം ആസ്ബസ്റ്റോസ് മാലിന്യം കലര്‍ന്ന ടാല്‍ക്കം പൗഡര്‍ വില്‍പന നടത്തിയെന്നും അതിന്റെ ഫലമായി തങ്ങളോ കുടുംബാംഗങ്ങളോ ഒവേറിയന്‍ കാന്‍സര്‍ അല്ലെങ്കില്‍ മെസോതെലിയോമ പോലുള്ള രോഗങ്ങള്‍ക്ക് ഇരയായെന്നും ആണ് അവര്‍ ആരോപിക്കുന്നത്. ഈ പരാതികള്‍ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിലവില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ലോകത്ത് വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ടാല്‍ക്കിന്റെ ഖനികളില്‍ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണ് എന്നും, ജോണ്‍സണ്‍ & ജോണ്‍സണ്‍ അതറിയാമായിരുന്നിട്ടും സത്യങ്ങള്‍ മറച്ചുവെച്ച് ഉല്‍പ്പന്നം വില്‍പന തുടര്‍ന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷകന്‍ മൈക്കല്‍ റോളിന്‍സണ്‍ കെ സി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. കൂടാതെ കമ്പനി നിയന്ത്രണ ഏജന്‍സികളില്‍ സ്വാധീനം ചെലുത്തുകയും, അപകടസാധ്യത കുറച്ച് കാണിക്കുന്ന പഠനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തതായി ആരോപണം ഉണ്ട്.

എന്നാല്‍ ജോണ്‍സണ്‍ & ജോണ്‍സന്റെയും അതിന്റെ ഉപകമ്പനിയായ കെന്‍വ്യൂയയും ആരോപണങ്ങള്‍ തള്ളി. ബേബി പൗഡറില്‍ ഉപയോഗിച്ചിരുന്ന പദാര്‍ത്ഥങ്ങള്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളവയും കാന്‍സറുമായി ബന്ധമില്ലാത്തതുമാണ് എന്നാണ് കമ്പനി പറയുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions