ചരമം

മലയാളി എഞ്ചിനീയര്‍ എഡിന്‍ബറോയില്‍ അന്തരിച്ചു

സ്കോട്ട് ലന്‍ഡിലെ എഡിന്‍ബറോയില്‍ മലയാളി അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഷബിന്‍ അരയാന്‍തോപ്പില്‍ (45) ആണ് നിര്യാതനായത്. ടോണ്‍സിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് എഡിന്‍ബറോ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു അന്ത്യം.

കോഴിക്കോട് സ്വദേശിയായ ഷബിന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബത്തോടൊപ്പം യുകെയില്‍ താമസിക്കുകയായിരുന്നു. സേഫ്റ്റി എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ കോച്ചായും പ്രവര്‍ത്തിച്ചിരുന്ന ഷബിന്‍ എഡിന്‍ബറോയിലെ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അദ്ദേഹം മൂന്ന് മാസം മുന്‍പ് നാട്ടിലെത്തിയിരുന്നു . അതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ പിടികൂടിയത്.

ഭാര്യ: രേഖ (ടിസിഎസ് പ്രോജക്ട് മാനേജര്‍). മക്കള്‍: ആദി, ഇഷാന.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ നടക്കുകയാണ്. സംസ്കാരത്തിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions