യു.കെ.വാര്‍ത്തകള്‍

തുടരെ വിവാദങ്ങള്‍: ഒടുവില്‍ പദവി ഒഴിഞ്ഞ് പ്രിന്‍സ് ആന്‍ഡ്രൂ



ബ്രിട്ടീഷ് രാജ കുടുംബത്തിന് ഏറെ നാണക്കേടായിരുന്ന സംഭവമാണ് രാജകുടുംബാംഗമായ പ്രിന്‍സ് ആന്‍ഡ്രൂവുമായി ബന്ധപ്പെട്ടു വന്ന പീഡന വാര്‍ത്തകള്‍. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വിവാദം ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പദവികളും ബഹുമതികളും ഒഴിവാക്കുകയാണ് പ്രിന്‍സ് ആന്‍ഡ്രൂ. രാജകുടുംബത്തിന്റെ തീരുമാനം മുന്‍നിര്‍ത്തിയെന്നാണ് വിശദീകരണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

എലിസബത്ത് രാജ്ഞി നല്‍കിയ യോര്‍ക്ക് ഡ്യൂക്ക് പദവിയാണ് ആന്‍ഡ്രൂ ഒഴിഞ്ഞിരിക്കുന്നത്. മുന്‍ഭാര്യ സാറ ഫെര്‍ഗസണിനും ഡച്ചസ് ഓഫ് യോര്‍ക്ക് പദവി നഷ്ടമാകും. എന്നാല്‍ മക്കളായ ബിയാട്രിസ്, യൂജീനി എന്നിവര്‍ പ്രിന്‍സസ് പദവിയില്‍ തുടരും. ആന്‍ഡ്രൂവിന് പ്രിന്‍സ് പദവിയുണ്ട്. ഔദ്യോഗിക രാജകീയ ചുമതലകളില്ല. വിന്‍ഡ്‌സറിലെ സ്വകാര്യ വസതിയായ റോയല്‍ ലോഡ്ജിലാണ് അദ്ദേഹം തുടരാന്‍ സാധ്യത.

17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വിര്‍ജീനിയ ഗിയൂഫ്രെയുടെ പരാതി ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. 2022 ല്‍ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. എന്നാല്‍ എല്ലാവരും അറിഞ്ഞു.ഗിയൂഫ്രെയുടെ ആത്മഹത്യയ്ക്ക് ശേഷംപ്രസിദ്ധീകരിച്ച ഓര്‍മ്മ കുറിപ്പും കേസ് വീണ്ടും ചര്‍ച്ചയാക്കിയിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions