യു.കെ.വാര്‍ത്തകള്‍

നികുതി അടക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് ഉടന്‍

നികുതി അടയ്ക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനുള്ള ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് അധികാരം ഉപയോഗിക്കാന്‍ നികുതി ഓഫീസ്. നികുതി അടയ്ക്കാത്തവരുടെ നികുതിയും പിഴയും എല്ലാം ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും ആവശ്യപ്പെട്ടാല്‍ ആ വ്യക്തിയുടെ ബാങ്കില്‍ നിന്ന് നല്‍കും. നികുതി കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. നികുതി നല്‍കാന്‍ കഴിയുമെങ്കിലും അതു നല്‍കാതിരിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കാണ് പുതിയ രീതി തിരിച്ചടിയാകുക.

23-24 കാലഘട്ടത്തില്‍ 5.3 ശതമാനം നികുതി കുടിശ്ശികയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 46.8 ബില്യണ്‍ പൗണ്ടോളം വരുമിത്. ഈ വര്‍ഷം തന്നെ കുടിശ്ശിക പിരിച്ച് 7.5 ബില്യണ്‍ പൗണ്ട് നേടാന്‍ കഴിയുമെന്നാണ് ലേബര്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്


നികുതി കുടിശ്ശിക വരുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ഒപ്പം കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നികുതി പണം പിരിച്ചെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.നികുതി നല്‍കാന്‍ കഴിയുമെങ്കിലും അത് നല്‍കാതിരിക്കുന്ന ചെറിയൊരു ന്യൂനപക്ഷം വ്യാപാര സ്ഥാപനങ്ങളെയും വ്യക്തികളെയും മാത്രമെ ഇത് ബാധിക്കുകയുള്ളു എന്ന് നികുതി അധികൃതര്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, മനപ്പൂര്‍വ്വം നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനെല്ലാം പുറമെയാണ് ഇപ്പോള്‍ ഡയറക്റ്റ് റിക്കവറി അധികാരം പുനസ്ഥാപിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുക.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions