യു.കെ.വാര്‍ത്തകള്‍

വിവാദങ്ങള്‍ക്കിടെ യുകെയില്‍ ഡിജിറ്റല്‍ ഐഡിക്ക് തുടക്കമായി


വിവാദങ്ങള്‍ക്കിടെ, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഐഡി ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുടക്കമായി. മുന്‍ സൈനികര്‍ക്ക് ഡിജിറ്റല്‍ വെറ്ററന്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മറിച്ച്, എല്ലാത്തരത്തിലുമുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ 2027 അവസാനത്തോടെ ഫോണില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങി നിരവധി രേഖകള്‍ ഇതുവഴി ഫോണില്‍ ലഭ്യമാകും.

ടവര്‍ ഓഫ് ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് മുന്‍ സൈനികര്‍ കാര്‍ഡുകള്‍ സ്വീകരിച്ചത്. ഇത് ഉപയോഗിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുമോ എന്ന് ചിലര്‍ തമാശയായി ചോദിക്കുന്നുമുണ്ടായിരുന്നു. ചിലര്‍ക്ക്, ഇന്റര്‍നെറ്റിന്റെ പിഴവുകള്‍ കാരണം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി എന്നതൊഴിച്ചാല്‍ എല്ലാം ഭംഗിയായി നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആപ്പിള്‍ അല്ലെങ്കില്‍ ഗൂഗിള്‍ മാതൃകയിലുള്ള, വാലറ്റ് ആപ്പില്‍ എല്ലാ സര്‍ക്കാര്‍ രേഖകളും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ അന്തിമ ലക്ഷ്യം. 2027 അവസാനത്തോടെ ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോണുകളില്‍ പെയ്‌മെന്റ് കാര്‍ഡുകള്‍ സൂക്ഷിക്കുന്ന സുരക്ഷിതമായ സാങ്കേതിക വിദ്യ തന്നെയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതും. അതുകൊണ്ടു തന്നെ ഡാറ്റാ ചോര്‍ച്ച പോലുള്ള കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നു.

അടുത്തിടെ പ്രഖ്യാപിച്ച, ജോലി ചെയ്യാനുള്ള അവകാശം നിര്‍ബന്ധപൂര്‍വം പരിശോധിക്കുന്ന പദ്ധതിയുടെ ഭാഗമല്ല ഇതെന്നാണ് അധികൃതര്‍ പറയുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions