സിനിമ

സൂര്യയുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഫഹദ്

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ തമിഴ് സൂപ്പര്‍താരം സുര്യയുമായി ഒന്നിക്കുന്നു. ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു കിടിലന്‍ അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജിത്തു മാധവന്റെ മുന്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രമായിട്ടാണ് ഫഹദ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നും പലരും എക്‌സില്‍ കുറിക്കുന്നുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിര്‍മിക്കുന്നത്.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions