യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പാര്‍ക്കില്‍ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് റിമാന്‍ഡില്‍

യുകെയില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് റിമാന്‍ഡില്‍ . തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര(29) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . യുകെയിലെ സോമര്‍സെറ്റ് ടോണ്ടനിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ ഒക്ടോബര്‍ 11നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നോര്‍ത്ത് സോമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ഉള്‍പ്പെടെ രണ്ട് കേസുകളാണ് ചുമത്തിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14 ന് നടക്കും.

ഒക്ടോബര്‍ 11ന് പുലര്‍ച്ചെ ഒരു സ്ത്രീയെ പാര്‍ക്കിനുള്ളില്‍ വിഷമാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഒക്ടോബര്‍ 12ന് വൈകിട്ട് 6.30നാണ് പാര്‍ക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ അറസ്റ്റ് ചെയ്തത്.


സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു അറസ്റ്റ്. വിവിധ കെയര്‍ ഹോമുകളില്‍ കെയര്‍ അസിസ്റ്റന്റ് ആയും മറ്റും താത്കാലിക കരാറില്‍ ജോലി ചെയ്തിരുന്ന യുവാവ് ലണ്ടനില്‍ വിദ്യാര്‍ഥി വീസയില്‍ എത്തിയ ശേഷം പിന്നീട് ടോണ്ടനില്‍ ജോലി തേടി എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions