സിനിമ

നടിയാകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നില്ല- മീര നന്ദന്‍

പലരെയും പോലെ ചെറുപ്പം മുതല്‍ തന്നെ ഒരു നടിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നടി മീര നന്ദന്‍. ദി മജ്‌ലിസ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. റേഡിയോ ജോക്കി എന്നത് തന്റെ ദീര്‍ഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു.

'ഞാന്‍ കലയെ സ്നേഹിക്കാന്‍ തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയും സ്നേഹിക്കാന്‍ തുടങ്ങി’ നടി വെളിപ്പെടുത്തി. ‘ഒരിക്കല്‍, ഒരു അവാര്‍ഡ് ദാന ചടങ്ങില്‍, കരീന കപൂറിനേക്കാള്‍ കൂടുതല്‍ കൈയ്യടികള്‍ ഏറ്റവും മികച്ച ആര്‍ജെക്ക് ലഭിച്ചു. ആ അനുഭവം എനിക്ക് വേണം'- മീര കൂട്ടിച്ചേര്‍ത്തു.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മീര നന്ദന്‍. പിന്നീട് പുതിയ മുഖം, കേരള കഫെ, ഏല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, അപ്പോത്തീക്കിരി, മല്ലു സിങ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ കൂട്ടത്തിലേക്ക് മീര ഇടം നേടി

പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര റേഡിയോ ജോക്കിയായാണ് തന്റെ കരിയര്‍ മീര മുന്നോട്ട് കൊണ്ടുപോയത്. ശേഷം ലണ്ടനില്‍ നിന്നുള്ള മലയാളിയായ ശ്രീജുവുമായി കഴിഞ്ഞ വര്‍ഷം മീരയുടെ വിവാഹവും കഴിഞ്ഞു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions