യു.കെ.വാര്‍ത്തകള്‍

ജിസിഎസ്ഇ പാസാകുന്നവര്‍ക്കായി വി-ലെവല്‍ കോഴ്സുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി യുകെ സര്‍ക്കാര്‍

യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടു സര്‍ക്കാര്‍. നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്.

ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാകും പുതിയ പരിഷ്കരണം.

ഉപരിപഠനത്തിനായി ഇംഗ്ലിഷ്, മാത്​സ് പരീക്ഷകളുടെ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്സകളിലൂടെ സാധിക്കും. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പുതിയ ചുവടുവയ്പാകും വി- ലെവല്‍ കോഴ്സുകള്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എ-ലെവലിനു പുറമെ ഇപ്പോള്‍ രാജ്യത്ത് തൊള്ളായിരത്തോളം കോഴ്സുകളാണ് നിലവിലുള്ളത്. ഇവയെ എല്ലാം ഒരു കുടക്കീഴിലാക്കി പ്രവേശന നടപടികളും മറ്റും ലഘൂകരിക്കുകയും ജോലിസാധ്യതകള്‍ എളുപ്പമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വി-ലെവല്‍ ആവിഷ്കരിച്ചാലും ജിസിഎസ്ഇ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് തല്‍കാലം പതിവുപോലെ എ-ലെവല്‍, ടി-ലെവല്‍ കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാനുള്ള അവസരം തുടരും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions