യു.കെ.വാര്‍ത്തകള്‍

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടനില്‍ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നു

സുരക്ഷ മുന്‍ നിര്‍ത്തി ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായാലും വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കഴിയുമെന്ന് നിയമത്തില്‍ പറയുന്നുണ്ട് .

ഇതോടെ ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കനത്ത പിഴ ഈടാക്കും. സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാല്‍ നിരവധി ഡ്രൈവര്‍ അനുകൂല സംഘടനകള്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു രംഗത്തുവന്നിട്ടുണ്ട്.

നിലവില്‍ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകള്‍ വേഗപരിധിയില്‍ 10% വരെ 'ലീ വേ' (നേരിയ ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 33 മൈല്‍ വരെ ഓടിച്ചാല്‍ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാല്‍ ഈ ഇളവ് ഒഴിവാക്കി സീറോ ടോളറന്‍സ് നയം ആവിഷ്കരിച്ചിരിക്കുകയാണ്. അതായത് വേഗം 31 മൈല്‍ ആയാലും പിഴ ചുമത്തും.

സ്കോട്ട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ചില മേഖലകളില്‍ ഇതിനകം തന്നെ ഈ രീതിയിലുള്ള കര്‍ശന നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, യുകെയുടെ ഈ ചുവടാതുവയ്‌പ്പ് ഏറ്റവും കര്‍ശനമായവയില്‍ പെടുന്നു. ജര്‍മനിയില്‍ ചില ഭാഗങ്ങളില്‍ വേഗപരിധി തന്നെ ഇല്ലാത്തപ്പോള്‍, ഫ്രാന്‍സിലും ഇറ്റലിയിലും 5 കി.മീ വരെ ഇളവുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സ്പീഡ് പരിധി ലംഘനത്തിന് 3-5 മൈല്‍ വരെ ഇളവ് ലഭിക്കും.

എന്നാല്‍ ബ്രിട്ടീഷ് ട്രാഫിക് അതോറിറ്റികള്‍ പറയുന്നത്, വേഗതയില്‍ 'അല്‍പം മാത്രം' എന്നത് പോലും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നതാണ്. അതിനാല്‍ സുരക്ഷയ്ക്ക് വേഗം കുറയ്ക്കുക, ജീവിതം രക്ഷിക്കുക എന്ന സന്ദേശം തന്നെയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions