യു.കെ.വാര്‍ത്തകള്‍

ലീഡ്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ പിഴവുകള്‍: സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു

ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളില്‍ ഉണ്ടായ 'തുടര്‍ പിഴവുകളെ' കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവിട്ടു. അഞ്ച് വര്‍ഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് അമ്മമാരുടെയും മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.

ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 70-തിലധികം കുടുംബങ്ങള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു.

ഫിയോണ വിന്‍സര്‍-റാം, ഡാന്‍ റാം എന്നിവര്‍ക്ക് 2020-ല്‍ ജനിച്ച മകള്‍ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകള്‍ മൂലമായിരുന്നു. 2024 ജനുവരിയില്‍ അമര്‍ജിത് കൗര്‍, മന്‍ദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകള്‍ അസീസ്, അതേ ആശുപത്രിയില്‍ മരിച്ചു. ഇവര്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.

ലീഡ്സ് ആശുപത്രിയിലെ അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടല്‍ഫോര്‍ഡ് അന്വേഷണങ്ങള്‍ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കന്‍ഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (CQC) കഴിഞ്ഞ ജൂണില്‍ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ 'ഗുഡ്' എന്ന വിലയിരുത്തലില്‍ നിന്ന് 'ഇന്‍അഡിക്വേറ്റ്' ആയി താഴ്ത്തിയിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions