യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ യുകെ യൂണിവേഴ്‌സിറ്റികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പരിഹാരമായി പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സ്വദേശികളില്‍ നിന്നും ലഭിക്കുന്ന ഫീസ് മാത്രം ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വാര്‍ഷിക ഫീസ് വര്‍ധനയ്ക്ക് എഡ്യൂക്കേഷന്‍ സെക്രട്ടറി പച്ചക്കൊടി വീശിയിരിക്കുകയാണ്.

പണപ്പെരുപ്പത്തിന് ആനുപാതികമായി അടുത്ത രണ്ട് വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ വാര്‍ഷിക ഫീസായ 9535 പൗണ്ടിന് മുകളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സാധിക്കുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്ഥിരീകരിച്ചു. ഇതിനൊപ്പം ട്യൂഷന്‍ ഫീ ലോണുകളും ഉയരും.

ഓരോ അക്കാഡമിക് വര്‍ഷവും പണപ്പെരുപ്പത്തിനൊപ്പം മെയിന്റനന്‍സ് ലോണുകളും വര്‍ധിക്കുമെന്ന് ഫിലിപ്‌സണ്‍ പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രഖ്യാപനത്തെ യൂണിവേഴ്‌സിറ്റികള്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. 2024ന് മുന്‍പ് വരെയുള്ള ഏഴ് വര്‍ഷക്കാലം ട്യൂഷന്‍ ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇത് യൂണിവേഴ്‌സിറ്റികള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കി. ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ വിസാ നിയമങ്ങള്‍ കടുപ്പിച്ചതോടെ അവിടെയും തിരിച്ചടിയുണ്ടായി. ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2024/25 വര്‍ഷത്തില്‍ 43 ശതമാനം യൂണിവേഴ്‌സിറ്റികളും നഷ്ടത്തിലാണ്.

യൂണിവേഴ്‌സിറ്റികള്‍ക്ക് ഗുണകരമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 400 പൗണ്ട് വരെ അധിക ഭാരമാണ് ഇതുമൂലം നേരിടുക. വിദ്യാര്‍ത്ഥികളെ കടത്തിലാക്കുന്നതിന് പകരം ഗവണ്‍മെന്റ് ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമായിരുന്നുവെന്ന് സേവ് ദി സ്റ്റുഡന്റ് വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions